ധനമന്ത്രി അവതരിപ്പിച്ചത് ബഡായി ബജറ്റ്: പരിഹാസവുമായി ചെന്നിത്തല
തിരുവനന്തപുരം: ധനമന്ത്രി തോമസ് തോമസ് ഐസക്കിന്റെ ബജറ്റ് ബഡായിയാണെന്നും യാഥാര്‍ഥ്യ ബോധമില്ലാത്തതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ ബജറ്റുകളുടെ ആവര്‍ത്തനം മാത്രമാണിതെന്നും കഴിഞ്ഞ ബജറ്റിലെ 5000 കോടിയുടെ ഇടുക്കി പാക്കേജും 3400 കോടിയുടെ കുട്ടനാട് പാക്കേജും 2000 കോടിയുടെ വയനാട് പാക്കേജും എവിടെയെന്നും ചെന്നിത്തല ചോദിച്ചു. യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ് ധനമന്ത്രി അവതരിപ്പിച്ച ബഡ്‌ജറ്റ്. കടമെടുത്ത് കേരളത്തെ മുടിക്കുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും ചെന്നിത്തല ആരോപിച്ചു. തകര്‍ച്ചയിലുളള കേരളത്തിന്റെ സാമ്ബത്തികനില മെച്ചപ്പെടുത്താനുളള ഒരു ക്രിയാത്മക നിര്‍ദ്ദേശവും ബഡ്‌ജറ്റിലില്ലെന്നും […]
Read More