സംശയം |നിപയല്ലേ,പഴങ്ങൾ കഴിക്കാമോ?
പഴങ്ങൾ കഴിക്കണം. എല്ലാ ദിവസവും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പക്ഷെ മൃഗങ്ങളോ പക്ഷികളോ കടിച്ച പഴങ്ങൾ കഴിക്കരുത്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനും മുറിക്കുന്നതിനും മുൻപ് വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക ഇപ്പോഴത്തെ സാഹചര്യത്തിൽ പഴങ്ങൾ കൈ കൊണ്ട് എടുക്കാമോ? പഴങ്ങൾ കൈ കൊണ്ട് എടുക്കാം. എന്നാൽ മൃഗങ്ങളും പക്ഷികളും കടിച്ച പഴങ്ങളും പച്ചക്കറികളും കൈ കൊണ്ട് എടുക്കരുത്. അഥവാ എടുക്കേണ്ടി വന്നാൽ കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയായി കഴുകണം Kerala Health Services
Read More