കേരളത്തിൻ്റെ നവോത്ഥാന പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിലെ ഒരു പ്രകാശഗോപുരമാണ് ചട്ടമ്പിസ്വാമികൾ.
ജാതീയതയുടെ കൊടിയ അനാചാരങ്ങളെ, അതിൽ നിന്നും മുതലെടുത്ത് അപ്രമാദിത്വം അനുഭവിച്ചിരുന്ന ബ്രാഹ്മണ്യത്തെ ആശയം കൊണ്ടും പ്രവൃത്തി കൊണ്ടും അദ്ദേഹം എതിരിട്ടു. മതസംഹിതകളിൽ അന്തർലീനമായ വിമോചനത്തിൻ്റെയും സമത്വത്തിൻ്റെയും പ്രകാശം ചൊരിയുന്ന, എന്നാൽ ചൂഷകരാൽ മറച്ച് പിടിക്കപ്പെട്ട സത്തകൾ ചട്ടമ്പിസ്വാമികൾ തൻ്റെ പോരാട്ടത്തിനുള്ള ആയുധങ്ങളാക്കി. ആ അറിവുകൾ ജനങ്ങളിലേക്ക് പകർന്നുകൊണ്ട് അവരുടെ വിശ്വാസങ്ങളിൽ നീതിയുടെയും തുല്യതയുടെയും ബോധ്യമുറപ്പിക്കാൻ ചട്ടമ്പിസ്വാമികൾക്ക് സാധിച്ചു. അത്തരത്തിൽ മനുഷ്യരുടെ മതബോധത്തെ നവീകരിക്കാനും അതിനകത്ത് തന്നെ പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ശാസ്ത്രശാഖകളിലും വേദാന്തത്തിലും സംഗീതത്തിലും […]
Read More