വികസനത്തിന്റെ പേരിൽ വിഴിഞ്ഞത്തെ തീരദേശവാസികളെ കൈവിടരുത്: സീറോമലബാർസഭ അൽമായ ഫോറം

Share News

കാക്കനാട്: കേരളത്തിൽ ഏറ്റവും ജൈവസമ്പന്നമായ കടൽമേഖലകളിലൊന്നാണ് വിഴിഞ്ഞം. ധാരാളം പാവപ്പെട്ട മനുഷ്യരുടെ നിലനിൽപ്പിന്റെ കൂടി പ്രശ്നം ഈ വിഷയത്തിൽ അന്തർലീനമായിട്ടുണ്ട്. അതുകൊണ്ടു തന്നെ പദ്ധതി നിർബന്ധബുദ്ധിയോടെ നടപ്പിലാക്കണമെന്ന് സർക്കാർ വാശി പിടിക്കുന്നത് നീതീകരിക്കാനാവില്ലായെന്ന് സീറോമലബാർസഭ അൽമായ ഫോറം വിലയിരുത്തി. കേരളത്തിൽ വികസന പദ്ധതികൾക്കായി നടന്ന കുടിയൊഴിപ്പിക്കലുകളിലൊക്കെ സാധാരണ മനുഷ്യർ, പ്രത്യേകിച്ച് മൽസ്യത്തൊഴിലാളികൾ, ആദിവാസി, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരുമാണ് ഉൾപ്പെട്ടത്. അവർക്ക് തക്കതായ നഷ്ടപരിഹാരമോ ആനുകൂല്യമോ ഇതുവരെ ലഭിച്ചട്ടില്ല എന്നത് ചരിത്രപരമായ വസ്തുതയാണ്. തിരുവനന്തപുരം ആർച്ച്ബിഷപ്പിനെയും സഹായമെത്രാനെയും […]

Share News
Read More