പ്രദേശവാസികൾക്ക് ആശ്വാസകരം; കേരളത്തിനാകെ ഉപകാരപ്രദം..
പ്രതിദിനം ഒരുലക്ഷത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന കേരളത്തിലെ ഏറ്റവും തിരക്കേറിയ കവലകളായ വൈറ്റിലയും കുണ്ടന്നൂരും പുതിയ മേൽപ്പാലങ്ങളിലൂടെ സുഗമയാത്രയ്ക്ക് സാഹചര്യം ഒരുങ്ങി. 2001 മുതൽ സജീവ പരിഗണനയിൽ ഉണ്ടായിരുന്ന പദ്ധതിക്ക് 2016 ഫെബ്രുവരി 28ന് അന്നത്തെ മുഖ്യമന്ത്രി തറക്കല്ലിട്ടുവെങ്കിലും പണമില്ലാതിരുന്നതിനാൽ നിർമ്മാണ നടന്നില്ല. പിന്നീട് ദേശീയപാത അതോറിറ്റി നിർമ്മാണം നടത്തണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചെങ്കിലും അതുമുണ്ടായില്ല. തുടർന്ന് നിലവിലെ സംസ്ഥാന സർക്കാർ പാലം സ്വന്തം നിലയിൽ, കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നു. വൈറ്റില മേൽപ്പാലത്തിന് 78.36 കോടിയും […]
Read More