കോഴിക്കോട് ജ്വല്ലറിയില്‍ തീപിടിത്തം
കോഴിക്കോട്: നഗരത്തിന് സമീപമുളള കോട്ടൂള്ളിയില് ജ്വല്ലറിയില്‍ വന്‍ തീപിടിത്തം.ജ്വല്ലറിക്കുളളില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി. ഇനി ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. തീപിടിത്തത്തില്‍ ആറ് കാറുകള്‍ കത്തിനശിച്ചു. ഇന്ന് രാവിലെയാണ് കോഴിക്കോട് കോട്ടൂളിയിലുളള അപ്പോളോ ജ്വല്ലറിയില്‍ തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന്‌വിവരം അറിഞ്ഞ് ഫയര്‍ഫോഴ്‌സ് വിഭാഗം സ്ഥലത്ത് എത്തുകയായിരുന്നു. കുടുങ്ങി കിടന്ന നാലുപേരെ രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീ നിയന്ത്രണവിധേയമായെന്ന് ഫയര്‍ഫോഴ്‌സ് പറയുന്നു. എന്നാല്‍ പുക ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് […]
Read More