കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും: അശോക് ഗെഹ്ലോട്ട്
തിരുവനന്തപുരം: കോണ്‍ഗ്രസ് മുക്ത ഭാരതം ലക്ഷ്യം വയ്ക്കുന്ന ബിജെപിയാണ് യഥാര്‍ഥ എതിരാളിയെന്നും കേന്ദ്രത്തില്‍ ബിജെപിയെ നേരിടണമെന്നും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കമാന്‍ഡ് രൂപീകരിച്ച പ്രത്യേക സമിതിയുടെ ആദ്യത്തെ യോഗത്തിന് ശേഷം പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനകത്ത് ഭിന്നതയുണ്ടെന്ന് സിപിഎം മാത്രമല്ല, ബിജെപിയും ബോധപൂര്‍വം പ്രചാരണം നടത്തുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും. കേരളത്തിലും പശ്ചിമബംഗാളിലും സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ ബിജെപിയെ തകര്‍ക്കുന്നതിനാണ് സിപിഎമ്മിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതെത്. […]
Read More