കോഴിക്കോട് കോവിഡ് മരണം

Share News

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ക​ക്ക​ട്ടി​ൽ സ്വ​ദേ​ശി മ​ര​ക്കാ​ർ​കു​ട്ടി (70) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ​ക്ക് ന്യു​മോ​ണി​യാ​യും മ​റ്റ് അ​സു​ഖ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. മ​ര​ക്കാ​ർ​കു​ട്ടി​ക്ക് കോ​വി​ഡ് ബാ​ധ ഉ​ണ്ടാ​യ​ത് എ​വി​ടെ​നി​ന്നാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Share News
Read More

സംസ്ഥാനത്ത് ഇന്നലെ വീണ്ടും കോവിഡ് മരണം

Share News

കാസര്‍കോട് : സംസ്ഥാനത്ത് ഇന്നലെ വീണ്ടും കോവിഡ് മരണം. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍ ആണ് കോവിഡ് ബാധിച്ച് മരിച്ചത്.ഇന്ന് രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം.ഇതോടെ കാസര്‍കോട് കോവിഡ് മരണം 11 ആയി. ഒരു വര്‍ഷമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇയാള്‍ ചികില്‍സയിലായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ, അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.ഇതിനിടെയാണ് ഇദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകർക്കുന്നത്. കോവിഡ് ബാധിച്ച്‌ ഇന്നുമരിക്കുന്ന രണ്ടാമത്തെ ആളാണ് […]

Share News
Read More

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു

Share News

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. ഇതുവരെ 18,03,696 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 38000 കടന്നു. നിലവില്‍ 38135 പേര്‍ക്കാണ് രോബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ 50,000 ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 5,79,357 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 11,86,203 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ […]

Share News
Read More

കാര്‍ത്തി ചിദംബരത്തിന്​ കോവിഡ്​

Share News

ചെന്നൈ: കോണ്‍ഗ്രസ്​ ​നേതാവ്​ പി.ചിദംബരത്തി​ന്റെ മകനും ലോക്സഭ എം.പിയുമായ കാര്‍ത്തി ചിദംബരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചു. കാര്‍ത്തിയാണ് ട്വിറ്ററിലൂടെ​ കോവിഡ്​ പോസിറ്റീവാണെന്ന വിവരം പങ്കുവെച്ചത്​. തനിക്ക്​ കുറഞ്ഞതോതിലുള്ള രോഗലക്ഷണങ്ങളാണുള്ളതെന്നും ​വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയാണെന്നും കാര്‍ത്തി അറിയിച്ചു. അടുത്തിടെ താനുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്നവര്‍ പരിശോധനക്ക്​ വിധേയനാകണമെന്നും കാര്‍ത്തി ട്വീറ്റിലുടെ അപേക്ഷിച്ചു. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാക്കും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്​ യെദ്യൂരപ്പക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു​.

Share News
Read More

ഹരിപ്പാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

Share News

കൊച്ചി: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇന്നത്തെ മൂന്നാമത്തെ കോവിഡ് മരണമാണിത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹരിപ്പാട് വീയപുരം കാരിച്ചാല്‍ സ്വദേശി രാജം എസ് പിളളയാണ് കോവിഡ് ബാധയെത്തുടർന്ന് മരിച്ചത്.74 വയസായിരുന്നു. കഴിഞ്ഞ ഒന്നരമാസമായി സ്വകാര്യ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു.ഇതിനിടെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി തുടര്‍ ചികിത്സ നല്‍കി വരികയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. കാസര്‍കോട് ഉപ്പള […]

Share News
Read More

അടച്ചുപൂട്ടല്‍ ലംഘനം:സംസ്ഥാനത്ത് ഇന്നലെ 785 കേസുകള്‍

Share News

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 785 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെഅറസ്റ്റിലായത് 672 പേരാണ്. 239 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5305 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 6 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 49, 23, 10തിരുവനന്തപുരം റൂറല്‍ – 155, 145, 18കൊല്ലം സിറ്റി – 58, 65, […]

Share News
Read More

തലസ്ഥാനത്തെ സ്ഥിതി ഗുരുതരമായി തുടരുന്നു: ഇന്ന് കൊവിഡ് ബാധിച്ചത് 259 പേര്‍ക്ക്

Share News

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് 259 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.ഇതില്‍ 241 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.168 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. ഇന്ന് ജില്ലയില്‍ പുതുതായി 1172 പേര്‍ രോഗനിരീക്ഷണത്തിലായി. 1093 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 13,964 പേര്‍ വീടുകളിലും 930 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 376 പേരെ പ്രവേശിപ്പിച്ചു. 237 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 2,685 പേർ നിരീക്ഷണത്തിൽ […]

Share News
Read More

തിരുവനന്തപുരം എസ്‌എപി ക്യാമ്പിലെ പൊലീസുകാരനും കോവിഡ്

Share News

തിരുവനന്തപുരം: തിരുവനന്തപുരത്തെ പേരൂർക്കട എസ്‌എപി ക്യാമ്ബിലെ പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുതെങ്ങില്‍ സ്പെഷ്യല്‍ ഡ്യൂട്ടി ചെയ്തുവരികയായിരുന്നു ഇയാള്‍. അതേസമയം എസ്‌ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. വഴുതക്കാടുള്ള പൊലീസ് ആസ്ഥാനത്ത് റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും രോഗബാധിതരാണ്. ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനം അടച്ചത്. അടച്ചിടുന്ന ദിവസങ്ങളില്‍ അണുനശീകരണംനടത്തും. അവധി ദിനങ്ങളായതിനാല്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് ഓദ്യോഗിക വിശദീകരണം.

Share News
Read More

കോഴിക്കോട്ട് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്

Share News

കോഴിക്കോട്:നഗരത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പിങ്ക് പൊലീസിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ആന്റിബോഡി ടെസ്റ്റിലാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഉദ്യോഗസ്ഥയുമായി സമ്പർക്കത്തിലേർപ്പെട്ട 16 വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. മൂന്ന് യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലയിലെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ആന്റിബോഡി പരിശോധനകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് വിവരം.

Share News
Read More

ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 880 പേർക്ക്:24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 880 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 241 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 151 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 80 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 61 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 52 പേര്‍ക്കും, വയനാട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 38 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 35 പേര്‍ക്കും, എറണാകുളം ജില്ലയിലെ 33 […]

Share News
Read More