ശബരിമല: സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടാണെന്ന് ചെന്നിത്തല
കോഴിക്കോട്: ശബരിമല വിഷയത്തിൽ സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയെക്കുറിച്ച് ഇരുപാര്‍ട്ടികളും ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. പരസ്പര ധാരണയുടെ ഫലമായിട്ടുള്ള നിശബ്ദതയാണിതെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിൽ പുനഃപരിശോധ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇത് വേഗത്തിൽ തീർപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ശബരിമലയെ കലാപഭൂമിയാക്കി മാറ്റി ബിജെപിയെ വളർത്താനാണ് സർക്കാരിന്റെ ശ്രമമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ചലച്ചിത്ര അവാർഡ് ജേതാക്കളെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും […]
Read Moreകിഫ്ബി, ഭരണഘടനയുടെ അനുച്ഛേദം 293(1) ലംഘിക്കുന്നുവെന്ന സിഎജി നിരീക്ഷണം അസംബന്ധവും അടിസ്ഥാനരഹിതവുമാണ്.
ഈ അനുച്ഛേദത്തിൽ പരാമർശവിധേയമാകുന്നത് സംസ്ഥാന സർക്കാർ എടുക്കുന്ന വായ്പകളാണ്. സംസ്ഥാന സർക്കാരുകൾ വായ്പയെടുക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുവാദം ആവശ്യമുണ്ട്. എന്നാൽ ഇവിടെ സംസ്ഥാന സർക്കാരല്ല, ഒരു കോർപ്പററ്റ് ബോഡിയാണ് വായ്പയെടുക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഗ്യാരണ്ടി നൽകുന്നതുകൊണ്ട് തിരിച്ചടവ് സർക്കാരിന്റെ പ്രത്യക്ഷ ബാധ്യതയാകുന്നില്ല. അത് കണ്ടിൻജന്റ് ലയബിലിറ്റി മാത്രമാണ്. കിഫ്ബിയുടെ ബിസിനസ് മോഡൽ ഒരു കാരണവശാലും ആസ്തിയേക്കാൾ കൂടുതൽ ബാധ്യത ഭാവിയിൽ അനുവദിക്കാത്ത തരത്തിലുള്ളതാണ്. അതുകൊണ്ട് കിഫ്ബി കണ്ടിൻജന്റ് ലയബിലിറ്റി ആലോചിച്ച് ആരും വിഷമിക്കണ്ട. അതുകൊണ്ട് കിഫ്ബി വായ്പകൾ […]
Read Moreകോടിയേരിക്ക് അവധി നല്‍കിയത് തുടര്‍ച്ചയായ ചികിത്സ വേണ്ടതിനാൽ: എം. വി ഗോവിന്ദൻ
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് തുടര്‍ച്ചയായ ചികിത്സ വേണ്ടതിനാലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും അവധി നല്‍കിയതെന്ന് കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദന്‍. ചികിത്സയ്ക്കായി അവധി ആവശ്യമാണെന്ന് കോടിയേരി പാര്‍ട്ടിയെ അറിയിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ആവശ്യം പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നുവെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും ഇന്ന് കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞതിനു പിന്നാലെയാണ് എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളെ കണ്ടത്. അതേസമയം കോടിയേരി അവധി എത്രകാലത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല
Read Moreതുമ്പ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനായി ഭൂമി വിട്ടുനൽകിയ മുഴുവനാളുകൾക്കും പട്ടയം ലഭിച്ചു
തുമ്പ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനായി ഭൂമി വിട്ടുനല്‍കണമെന്ന ഡോ.വിക്രം സാരാഭായിയുടെ അഭ്യര്‍ത്ഥന മാനിച്ച് 1963ല്‍ തുമ്പയില്‍ താമസിച്ചിരുന്ന 183കുടുംബങ്ങളുടെ വീടും സ്ഥലവും സെന്റ് മേരീസ് മഗ്ദലന പള്ളിയുടെ 61ഏക്കറും പള്ളിത്തുറ സ്‌കൂളിന്റെ വക 3.39 ഹെക്ടര്‍ ഭൂമിയും ഉള്‍പ്പെടെ 89.32 ഏക്കർ ഭൂമിയാണ് സര്‍ക്കാരിന് വിട്ടുകൊടുത്തത്. തുമ്പയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പള്ളിത്തുറയില്‍ പുനരധിവസിപ്പിക്കുകുയും ചെയ്തിരുന്നു. അന്ന് ഭൂമി വിട്ടുനല്‍കിയവര്‍ക്ക് പകരം സര്‍ക്കാര്‍ ഭൂമി നല്‍കിയെങ്കിലും പട്ടയം നല്‍കിയിരുന്നില്ല. നീണ്ട കാത്തിരിപ്പിനൊടുവിൽ 1996-01 ഇടതു സർക്കാരിൻ്റെ കാലത്ത് 142കുടുംബങ്ങള്‍ക്ക് […]
Read Moreബിഹാറിലെ ഇടതുപക്ഷത്തിന്റെ കുതിപ്പ് പ്രത്യേകമായും വിശകലനം ചെയ്യുന്ന ദേശീയ രാഷ്ട്രീയ വിഷയമായിരിക്കുകയാണ്
ബിഹാറിലെ ഇടതുപക്ഷത്തിന്റെ കുതിപ്പ് പ്രത്യേകമായും വിശകലനം ചെയ്യുന്ന ദേശീയ രാഷ്ട്രീയ വിഷയമായിരിക്കുകയാണ്. മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ അക്രമാസക്തമായി മുന്നോട്ടുപോകുന്ന ആർഎസ്എസ് നയിക്കുന്ന ബിജെപിയെയും അവരുമായി കൂട്ടുകെട്ടുണ്ടാക്കിയ ജെഡിയുവിനെയും പരാജയപ്പെടുത്താൻ കഴിയുന്നതിലൂടെ മാത്രമേ മതനിരപേക്ഷതയെ സംരക്ഷിക്കാൻ കഴിയൂ എന്ന ലക്ഷ്യത്തിലൂന്നിയാണ് ഇടതുപക്ഷം മഹാസഖ്യത്തിന്റെ ഭാഗമായത്. 29 സീറ്റിൽ മത്സരിച്ച് ഇടതുപക്ഷം 16 സീറ്റ് നേടി. പകുതിയിലേറെ സീറ്റിലാണ് വിജയം നേടിയത്. വോട്ടുവിഹിതത്തിലും മുന്നിലാണ്. സിപിഐ എം, സിപിഐ കക്ഷികൾ രണ്ടു വീതവും സിപിഐ എംഎൽ 12 സീറ്റിലും […]
Read Moreസഖാവ് പി ബിജുവിൻ്റെ അകാലത്തിലുള്ള വിയോഗ വാർത്ത നടുക്കമുണർത്തുന്നതും തീർത്തും വേദനാജനകവുമാണ്.
വിദ്യാർത്ഥിയായിരിക്കുന്ന കാലത്ത് തന്നെ ഉയർന്ന രാഷ്ട്രീയ ബോധവും സംഘടനാ മികവും പ്രകടിപ്പിച്ച ഭാവി വാഗ്ദാനമെന്ന നിലയിലാണ് ബിജുവിനെ കണ്ടത്. നിരവധി സമരമുഖങ്ങളിൽ തീക്കനൽ പോലെ ജ്വലിച്ചു നിന്ന ബിജുവിനെ കേരളത്തിന് മറക്കാൻ സാധിക്കില്ല. യു ഡി എഫ് ഭരണകാലത്ത് ക്രൂരമായ മർദ്ദനങ്ങൾക്ക് സഖാവ് വിധേയനായി. ആ സന്ദർഭങ്ങളിലൊക്കെ ബിജുവിനെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ സമരമുഖങ്ങളിലെ വേട്ടയാടലുകളിൽ പതറാത്ത കമ്യൂണിസ്റ്റായാണ് ബിജു അടയാളപ്പെടുത്തിയത്. ശാരീരികമായ പരിമിതികളെ അതിജീവിച്ച് കുട്ടിക്കാലം മുതൽക്കെ വിദ്യാർത്ഥി സംഘടനാ രാഷ്ട്രീയത്തിലൂടെ വളർന്നു […]
Read More