ആഴക്കടല്‍ മത്സ്യബന്ധനം: ഇ.എം.സി.സി കമ്പനിയുമായുള്ള വിവാദ കരാര്‍ റദ്ദാക്കി
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കന്പനിയായ ഇഎംസിസിയുമായി കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് (കെഎസ്ഐഎന്‍സി) ഒപ്പുവച്ച ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് കെഎസ്ഐഎന്‍സി എംഡി എന്‍.പ്രശാന്ത് ഒപ്പിട്ട ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കിയത് .2,950 കോടി രൂപയ്ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനായി 400 യാനങ്ങളും മത്സ്യബന്ധന കപ്പലുകളും നിര്‍മിക്കാനായിരുന്നു കരാര്‍. കരാര്‍ റദ്ദാക്കിയതിന് പുറമേ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കാനും, കരാറിലേക്കെത്തിയ, സാഹചര്യം അന്വേഷിക്കാനും […]
Read More