ഇനിയും പറയാത്ത കുറെ കഥകൾ ബാക്കി വെച്ചാണ് അവൾ യാത്രയായത്. എല്ലാം ഓർമ്മകളാകുകയാണ്
മതവർഗ്ഗലിംഗഭേദ വ്യത്യാസമില്ലാത്ത കൊറോണയുടെ തെരെഞ്ഞെടുപ്പിൽ എന്റെ ഭാര്യ നിമ്മിയും അകപ്പെട്ടു മുപ്പതു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം മെയ് 26 ന് മരണപ്പെട്ടു. അവൾ എന്റെ നല്ലൊരു ഭാര്യയായിരുന്നു എന്ന പതിവു വാചകത്തിനപ്പുറം, സൗഹൃദവും, കരുതലും, കരുണയും കൊണ്ട് മൂടിയ നല്ലൊരു പ്രണയമായിരുന്നു എന്ന് തന്നെയാണ് സത്യം. കണ്ണുകൾ കൊണ്ടും, ചെറുമൂളലുകൾ കൊണ്ടും,ഞങൾ കൈമാറിയിരുന്ന വികാരങ്ങൾക്ക് പ്രണയത്തിന്റെ നിറം തന്നെയായിരുന്നു. വീട്ടിൽ എത്തിയാൽ അവളോടുത്ത് മാത്രം ചിലവഴിക്കുന്ന നിമിഷങൾ മാത്രമായിരുന്നു ഞങ്ങള്ളുടെ സ്വർഗം. നാട്ടുകാര്യങ്ങളും, ബന്ധുവിശേഷങ്ങളും കൈമാറി,ഞങ്ങൾ ഞങ്ങളിലേക്ക് തന്നെ […]
Read More