‘കോണ്‍ഗ്രസിലെ മാലിന്യങ്ങള്‍ പെറുക്കുന്നതിനിടെ, കഴിവുള്ള ഒരാളെ ആഭ്യന്തരമന്ത്രിയാക്കാന്‍ മറക്കരുത്’: കെ സുധാകരന്‍
തിരുവനന്തപുരം : സമ്പൂര്‍ണ അരാജകത്വത്തിലേക്കാണ് കേരളം നടന്നു നീങ്ങുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങളെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസ് സേനയുടെ ക്രൂരകൃത്യങ്ങള്‍ കണി കണ്ടുണരേണ്ട ഗതികേടിലേയ്ക്ക് കേരളം അധഃപതിച്ചിരിക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് ഒഴുകി എത്തുന്ന മാലിന്യങ്ങള്‍ പെറുക്കി എടുക്കുന്ന തിരക്കിനിടെ, കഴിവുള്ള ഒരു സിപിഎം എംഎല്‍എയെ ആഭ്യന്തരമന്ത്രിയാക്കാന്‍ തയ്യാറാകണമെന്നും സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘മുഖ്യമന്ത്രി കൊള്ളാം പക്ഷേ ആഭ്യന്തര മന്ത്രി വന്‍ പരാജയം ‘ എന്ന പിണറായി വിജയ സ്തുതിപാഠകരുടെ ചൊല്ല് കേരളം മറന്നിട്ടില്ല. […]
Read More