കേരളത്തിലെ മത്സ്യമേഖലയെയും കടലിനെയും മത്സ്യത്തൊഴിലാളികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ധാരണാപത്രങ്ങളുടെയും കരാറുകളുടെയും ഭാഗമാക്കരുത്..
കേരളത്തിൻറെ മത്സ്യസമ്പത്ത് അന്യ ശക്തികളിൽ നിന്ന് സംരക്ഷിക്കാൻ നിരന്തരം പൊരുതുന്ന ഒരു സംസ്ഥാനമാണ് നാം. ഈ സാഹചര്യത്തിൽ നമ്മുടെ മത്സ്യമേഖലയെയും കടലിനെയും സംബന്ധിച്ച് ഒരുവന്‍കിട അമേരിക്കന്‍ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ചിരിക്കുകയാണ്. ഇ.എം.സി.സി. ഇന്റര്‍ നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന അമേരിക്ക ആസ്ഥാനമായുള്ള ബഹു രാഷ്ട്രകമ്പനിക്കാണ് കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കരാര്‍ ഒപ്പിട്ടിട്ടുള്ളത്.5000 കോടി രൂപയുടെതാണ് ഈ പദ്ധതി. കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് എന്ന അസന്റ് 2020 ല്‍ വച്ചാണ് ഇതിന്റെ ധാരണാപത്രം ഒപ്പിട്ടത്. […]
Read More