ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെനാളെ കാതോലിക്കായായി വാഴിക്കും.
പരുമല: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ തീരുമാനം എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് അഭിവന്ദ്യ തിരുമേനി മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഏല്ക്കുകയും ചെയ്തു. അസോസിയേഷനെ തുടര്‍ന്ന് ചേര്‍ന്ന സുന്നഹദോസ് കാതോലിക്കാ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് അംഗീകരിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്.മലങ്കര മെത്രാപ്പോലീത്തയായ ഡോ. മാത്യൂസ് മാര്‍ […]
Read More