വാഴക്കുളത്ത് ഞാറ്റുവേല പ്രവർത്തനങ്ങൾക്ക് തുടക്കമായി

Share News

എറണാകുളം: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ കർഷക സഭകളുടെയും ഞാറ്റുവേല ചന്തയുടെയും ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു. വി.പി.സജീന്ദ്രൻ എം.എൽ.എ. ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുൽ ഖാദറിന് വൃക്ഷത്തൈ നൽകി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നൂർജഹാൻ സക്കീർ അധ്യക്ഷത വഹിച്ചു. കർഷകർക്കാവശ്യമായ നടീൽ വസ്തുക്കൾ, വളം, ഗ്രോ ബാഗ്, ചകിരിച്ചോർ കമ്പോസ്റ്റ്, പച്ചക്കറി തൈകൾ, വൃക്ഷ തൈകൾ എന്നിവ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോജി ജേക്കബ് , ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ, […]

Share News
Read More

കൊച്ചിയുടെ വികസനത്തെ കുറിച്ച് വേറിട്ടൊരു ഡോക്യുമെന്ററി. സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാവിഷയം

Share News

ഏദൻ പാർക്ക് മീഡിയ യും SWAK (State Wetland Authority of Kerala) യും ചേർന്ന് നിർമിച്ച ‘തണ്ണീർ തടാകങ്ങളും കൊച്ചിയുടെ വികസനവും‘ എന്ന ഡോക്യുമെന്ററി ആണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്നത്. ജിബിൻ ഫ്രാൻസിസ് സംവിധാനം നിർവഹിച്ച ഈ ഡോക്യൂമെന്ററി കൊച്ചിയുടെ വികസനത്തെ കുറിച്ച് പുതിയ വീക്ഷണങ്ങൾ നൽകുന്നു. കൊച്ചിയുടെ വികസനവും, പരിസ്ഥിതിയും, പ്രളയവും ഒക്കെ ആണ് ഡോക്യുമെന്ററി കൈകാര്യം ചെയ്യുന്ന വിഷയം കൊച്ചിയുടെ മനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമായ ഈ ഡോക്യൂമെന്ററിയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് […]

Share News
Read More

മദ്യശാലകള്‍ തുറക്കരുത്, കുടുംബങ്ങള്‍ തകര്‍ക്കരുത് കേരള മദ്യവിരുദ്ധ ഏകോപന സമിതി

Share News

കൊച്ചി: സംസ്ഥാന വ്യാപകമായി മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരം കൊച്ചിയില്‍ സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ബാറുകളിലൂടെ മദ്യം പാഴ്‌സലായി വില്‍ക്കുവാനുള്ള നീക്കവും ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാനുള്ള നീക്കവും പിന്‍വലിക്കണം. സര്‍ക്കാരിന് മദ്യ മുതലാളിമാരോടുള്ള കൂറ് പ്രഖ്യാപിക്കലാണ് ബാറുകള്‍ വഴി മദ്യം നല്‍കാനുള്ള നീക്കത്തില്‍ പ്രതിഫലിക്കുന്നത്. സര്‍ക്കാര്‍ ജനങ്ങളോടൊപ്പമല്ല, മറിച്ച് മദ്യ ലോബികളോടൊപ്പമാണ് എന്ന് വ്യക്തമാക്കുന്നതാണീ നിലപാട്. പഴവര്‍ഗ്ഗങ്ങളില്‍ നിന്ന് […]

Share News
Read More

കോവിഡ് ദുരിതാശ്വാസഫണ്ടിലേക്ക് കെസിബിസി സംഭാവന നല്കി

Share News

കൊച്ചി: കേരളത്തിലെ കത്തോലിക്കാ സഭയിലെ രൂപതകളില്‍നിന്നും സന്യാസസമൂഹങ്ങളില്‍നിന്നും കെസിബിസി സമാഹരിച്ച ഒരുകോടി മൂന്നുലക്ഷത്തി അന്‍പതിനായിരം രൂപ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന ചെയ്തു. ജില്ലാഭരണകൂടങ്ങളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും നേത്യത്വത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായും മറ്റുവിധത്തിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു പുറമേയാണിത്. രൂപതകളും സന്ന്യാസസമൂഹങ്ങളും ഇടവകകളും സര്‍ക്കാരുമായി സഹകരിച്ചു നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ വിലയിരുത്തുകയും, തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യുമെന്ന് കെസിബിസി അറിയിച്ചു.

Share News
Read More

ബ്രോഡ് വേയില്‍ നിയന്ത്രണങ്ങളോടെ കടകള്‍ തുറക്കും

Share News

കൊച്ചി: നിയന്ത്രണങ്ങളോടെ എറണാകുളം ബ്രോഡ് വേയില്‍ ഇന്ന് കടകള്‍ തുറക്കും. എന്നാൽ ബ്രോഡ് വേയിലെ വലതുവശത്തുള്ള കടകള്‍ മാത്രമാണ് ഇന്ന് തുറക്കുക. തിരക്ക് ഒഴിവാക്കാന്‍ വേണ്ടിയാണിത്. ബ്രോഡ് വേയിലേക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. എറണാകുളം ബ്രോഡ് വേ, മാര്‍ക്കറ്റ് റോഡ്, ടിഡി റോഡ്, ജ്യൂ സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടുന്ന ഹോള്‍സെയില്‍ ബസാര്‍ പ്രദേശത്ത് ഇടത്-വലത് വശങ്ങള്‍ തിരിച്ച്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ ഇളവ് വന്നതോടെ കഴിഞ്ഞ ദിവസം എറണാകുളത്ത് […]

Share News
Read More