വിധവകൾക്കുള്ള വീടുകളുടെ അറ്റകുറ്റപ്പണിക്ക് സഹായ നിബന്ധനകളിൽ ഇളവ്
ന്യൂനപക്ഷക്ഷേമ വകുപ്പ് മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹ ബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ഉള്ള വീടുകൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുന്നതിനു സഹായധനമായ അമ്പതിനായിരം രൂപ ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ ഇളവ് വരുത്തി. വീടിന്റെ വിസ്തീർണ്ണം 1200 ചതുരശ്ര അടിയിൽ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന,് വില്ലേജ് ഓഫീസർ/ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എൻജിനിയർ/ ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം മതി. മറ്റു […]
Read More