കെ ആര്‍ ഗൗരിയമ്മക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിട
ആലപ്പുഴ: കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശി കെ ആര്‍ ഗൗരിയമ്മക്ക് സംസ്ഥാനം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി. ആലപ്പുഴയിലെ വലിയ ചുടുകാട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ഭര്‍ത്താവ് ടി വി തോമസിന്റെ ശവകുടീരത്തിന് സമീപത്തുതന്നെയാണ് ഗൗരിയമ്മയ്ക്കും അന്ത്യനിദ്രയ്ക്കുള്ള സ്ഥലമൊരുക്കിയത്. രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് അവസാനമായി ഗൗരിയമ്മയെ കാണാനായി വലിയ ചുടുകാട്ടിലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പോലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിച്ചു. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് ഗൗരിയമ്മയുടെ മൃതദേഹം […]
Read More