മത്തായിയുടെ കസ്റ്റഡി മരണം സിബിഐക്ക്: ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി
പത്തനംതിട്ട: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മത്തായിയുടെ ഭാര്യ ഷീബ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ കേസ് സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മത്തായിയുടെ മൃതദേഹം മറവ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു. സംസ്കാരത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്ന് കോടതി മത്തായിയുടെ ഭാര്യയോടു നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. […]
Read More