മുൻ മന്ത്രി കെ. ബാലകൃഷ്ണപിള്ള|തൻ്റെ പ്രവർത്തന മണ്ഡലങ്ങളിൽ ഉടനീളം അദ്ദേഹം മതസൗഹാർദ്ദം നിലനിർത്തുകയും ന്യൂനപക്ഷ സമൂഹങ്ങളോട് സ്നേഹവും പരിഗണനയും പുലർത്തുകയും ചെയ്തിരുന്നു.|ചങ്ങനാശ്ശേരി അതിരൂപത
കേരളാ കോൺഗ്രസിൻ്റെ സ്ഥാപക സെക്രട്ടറിയും മികവുറ്റ നിയമസഭാ സാമാജികനും പ്രഗത്ഭനായ ഭരണകർത്താവുമായിരുന്ന മുൻ മന്ത്രി കെ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചനവും ദുഃഖവും അറിയിക്കുന്നു. തൻ്റെ പ്രവർത്തന മണ്ഡലങ്ങളിൽ ഉടനീളം അദ്ദേഹം മതസൗഹാർദ്ദം നിലനിർത്തുകയും ന്യൂനപക്ഷ സമൂഹങ്ങളോട് സ്നേഹവും പരിഗണനയും പുലർത്തുകയും ചെയ്തിരുന്നു. ചങ്ങനാശേരി അതിരൂപത ഒരു കാലത്ത് നേരിടേണ്ടി വന്ന ചില വിദ്യാഭ്യാസ പ്രശ്നങ്ങളിലും മറ്റും അദ്ദേഹം അതിരൂപതയെ സഹായിക്കാൻ സന്നദ്ധത പുലർത്തിയിരുന്നു. അദ്ദേഹത്തിൻ്റെ സേവനങ്ങളെ അതിരൂപത നന്ദിയോടെ സ്മരിക്കുന്നു ആത്മാവിനു നിത്യശാന്തി നേരുന്നു! ചങ്ങനാശ്ശേരി അതിരൂപത
Read More