ഏറെ വെല്ലുവിളികൾ നേരിടുന്ന സർക്കാർ; കാർഷിക നിയമം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയെന്ന് ഗവർണർ
തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തോടനുബന്ധിച്ചുള്ള നിയമസഭാസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തി. ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിരോധത്തിൽ സർക്കാർ നടപടികളെ ഗവർണർ പ്രശംസിച്ചു. ലോക് ഡൗൺ കാലത്ത് ആരെയും പട്ടിണിക്കിടാതെ സർക്കാർ ശ്രദ്ധിച്ചുവെന്ന് ഗവർണർ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ സഭയിലെത്തിയപ്പോൾത്തന്നെ പ്രതിപക്ഷ ഭാഗത്തു നിന്നും സ്പീക്കർക്കെതിരെ മുദ്രാവാക്യങ്ങൾ മുഴങ്ങിയിരുന്നു. നയപ്രഖ്യാപന തടസപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തെ ഗവർണർ രൂക്ഷമായി വിമർശിച്ചു. സഭയിലെ മര്യാദകൾ ഓർമ്മിച്ചിച്ചുകൊണ്ട് അൽപ്പം […]
Read More