കാഴ്ചയില്ലായ്മ തടസ്സമായില്ല; ലാപ്ടോപ്പിൽ എസ്എസ്എൽസി എഴുതി; ഹാറൂണിന് എല്ലാ വിഷയത്തിനും എ പ്ലസ്
മലപ്പുറം: ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് പ്രത്യേകം പരാമർശിച്ച പേരാണ് ഹാറൂൺ കരീം. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് ഹാറൂൺ ചരിത്രം തിരുത്തിയെഴുതിയിരിക്കുന്നത്. ഇങ്ങനെ പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്. കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിയാണ് ഹാറൂൺ. മറ്റൊരു പ്രത്യേകത ലാപ്ടോപ്പിലാണ് ഹാറൂൺ എസ്എസ്എൽസി പരീക്ഷയെഴുതിയത്. ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് തന്നെ ഹാറൂണിന്റെ വിജയത്തിന് തിളക്കമേറുകയാണ്. മലപ്പുറം ജില്ലയിലെ മങ്കട ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥിയാണ് ഹാറൂൺ. മേലാറ്റൂർ സ്വദേശികളായ […]
Read More