കേഡറ്റ് അമിത് രാജ് ആരാണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?|നമ്മുടെ വാർത്താ അഭിരുചികൾ സമൂഹത്തിനു യാതൊരുവിധ മൂല്യവർദ്ധനയും നൽകാത്ത അപ്രധാന വാർത്തകൾക്കായി നഷ്ടപ്പെടുത്തുകയാണ്.
കരീനാകപൂർ രണ്ടാമതും ഗർഭിണിയാണെന്നു നമുക്കറിയാം. അനുഷ്ക്കാശർമ്മ ആദ്യകുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്നുവെന്നും ഒപ്പം കൂടാൻ ഭർത്താവ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ആസ്ത്രേലിയയിൽ നിന്നു മടങ്ങിയെന്നും നമുക്കറിയാം.ഏതു താരം ഏതു ഡിസൈനർ വേഷം ധരിക്കുമെന്നും നമുക്കറിയാം. എന്നാൽ കേഡറ്റ് അമിത് രാജ് ആരാണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?ഒരിക്കലുമുണ്ടാകില്ല. നിങ്ങളെ അക്കാര്യത്തിൽ പൂർണ്ണമായി കുറ്റപ്പെടുത്താനുമാവില്ല. നാമാകെ, നമ്മുടെ വാർത്താ അഭിരുചികൾ സമൂഹത്തിനു യാതൊരുവിധ മൂല്യവർദ്ധനയും നൽകാത്ത അപ്രധാന വാർത്തകൾക്കായി നഷ്ടപ്പെടുത്തുകയാണ്. ഇത് കേഡറ്റ് അമിത് രാജിൻ്റെരക്തസാക്ഷിത്വ കഥ. […]
Read More