വീട്ടിലെ കറിക്ക് രുചിയില്ലെങ്കിൽ പാത്രവുമെടുത്ത് അയലക്കത്തേക്ക് ഒറ്റയോട്ടമായിരുന്നു…..|.എവിടുന്നും എപ്പോഴും ഭക്ഷണമോ വെള്ളമോ വാങ്ങിക്കഴിച്ചിരുന്നു…..|പ്രത്യേകിച്ച് എന്തെങ്കിലും പാകം ചെയ്താൽ ഓരോ ഓഹരി അയൽവീടുകളിലും എത്തിയിരുന്നു…..
വിശേഷാവസരങ്ങളിൽ മാത്രം അതി വിശിഷ്ടമായി കാണപ്പെടുന്ന. …ഉണ്ടാക്കിയാൽ നാലുവീടുകൾക്കപ്പുറത്തേക്ക് മണം പരക്കുന്ന.. …അയല്പക്കങ്ങളിലെല്ലാം ഓരോ കോപ്പയിൽ കൊണ്ടുപോയ് കൊടുത്താലും പിറ്റേദിവസത്തേക്കും കൂടെ കുറച്ചു ചാറ് ബാക്കിയുണ്ടാവുമായിരുന്ന ഒരു സംഭവമായിരുന്നു ചെറുപ്പത്തിൽ ഞങ്ങൾകണ്ട കോഴിക്കറി……. .അതിനുവേണ്ടി ജീവനെടുക്കപ്പെട്ടിരുന്ന കോഴികൾ വീട്ടുവളപ്പിൽ തന്നെ ചിക്കി ചികഞ്ഞു നടക്കുന്നവയായിരുന്നു… .പുഴുങ്ങിയാൽ അകമേ ചുവന്ന നിറമുള്ള മുട്ട….!അത് യഥേഷ്ടമുണ്ടാകുമായിരുന്നു മിക്ക വീടുകളിലും…. . കുഞ്ഞുങ്ങൾക്ക് കൊടുത്തു ബാക്കി വന്നത് വീടുകളിൽ കൂട്ടിവയ്ക്കപ്പെടുന്ന മുട്ടകൾ, വാങ്ങി കച്ചവടം ചെയ്യുന്ന വയസ്സൻ മൂസ മാപ്പിള വരുമായിരുന്നു […]
Read More