നമ്മുടെ സമുദായത്തിൽ നിന്നും വിരലിൽ എണ്ണാവുന്നവർ മാത്രമേ ഇന്ന് IAS, IPS മുതലായ അഖിലേന്ത്യാ സർവ്വീസിൽ മത്സര പരീക്ഷകൾ വഴി സർവ്വീസിൽ എത്തിച്ചേരുന്നുള്ളു.
നമ്മുടെ സമുദായത്തിൽ നിന്നും വിരലിൽ എണ്ണാവുന്നവർ മാത്രമേ ഇന്ന് IAS, IPS മുതലായ അഖിലേന്ത്യാ സർവ്വീസിൽ മത്സര പരീക്ഷകൾ വഴി സർവ്വീസിൽ എത്തിച്ചേരുന്നുള്ളു. ഭരണസിരാകേന്ദ്രങ്ങളിൽ നയരൂപീകരണത്തിൽ ഈ ഉദ്യോഗസ്ഥരുടെ സ്വാധീനം വളരെ വലുതാണ്. നമ്മുടെ വിദ്യാർത്ഥികളെ ഈ രംഗത്തേയ്ക്ക് ആകർഷിച്ച്, വേണ്ട പ്രോത്സാഹനം കൊടുത്തില്ലെങ്കിൽ ഇന്നത്തേതിൽ നിന്ന് വീണ്ടും പിന്നാക്കാവസ്ഥയിലേയ്ക്ക് നമ്മൾ പോകും. ആ അവസ്ഥ യാതൊരു കാരണവശാലും നമുക്ക് അഭിലഷണീയമല്ല. നമ്മുടെ മിടുക്കരായ വിദ്യാർത്ഥികളെ തിരിഞ്ഞുപിടിച്ച് അവർക്കു വേണ്ട സാമ്പത്തിക സഹായം ഉൾപ്പെടെ നൽകി നല്ല […]
Read Moreതാജിക്കിസ്ഥാനിലെ കുർബാനയോർമകൾ
എം.പി. ജോസഫ് IAS (മുൻ) UN ഉദ്യോഗസ്ഥൻ ദുഷാൻബേ എന്നസ്ഥലത്തെപ്പറ്റി നിങ്ങളിൽപ്പലരും കേട്ടിട്ടുണ്ടാവില്ല. എന്നാൽ, താഷ്ക്കെന്റിനെപ്പറ്റി കേൾക്കാത്തവർ ചുരുക്കമായിരിക്കും. ഇന്ന് രണ്ടും രണ്ടു രാജ്യങ്ങളിലാണെങ്കിലും വ്യോമദൂരം 250 കിലോമീറ്ററേയുള്ളൂ. ഒരു കാൽനൂറ്റാണ്ടു മുൻപ് രണ്ടും ഒരൊറ്റ വൻശക്തിയുടെ ഭാഗങ്ങളായിരുന്നു – കമ്യൂണിസ്റ്റ് കോട്ടയായിരുന്ന സോവ്യറ്റ് യൂണിയൻ അഥവാ, യു എസ് എസ് ആർ. ഇന്ന് മുസ്ലിം ഭൂരിപക്ഷരാജ്യമായ താജിക്കിസ്ഥാന്റെ തലസ്ഥാനമാണ് ദുഷാൻബേ; താഷ്ക്കെന്റാകട്ടെ, ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനവും. കഴിഞ്ഞ വർഷം എനിക്ക് ഒരാവശ്യത്തിനായി ദുഷാൻബേവരെ പോകേണ്ടിവന്നു. വാസ്തവത്തിൽ, ദില്ലിയിൽനിന്നും കൊച്ചിയിലേക്കുള്ളതിനേക്കാൾ […]
Read Moreഎം. പി. ജോസഫ് IAS എഴുതുന്നു – ഇന്ന് മുതൽ ‘നമ്മുടെ നാട്’ – ൽ
ഇന്ത്യയിലെ സമുന്നത ഉദ്യോഗങ്ങളായ ഐ. പി.എസ്സിലും പിന്നീട് ഐ.എ.എസ്സിലും സെലക്ഷൻ; കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഫിസിക്സിലും യു.കെ.യിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽനിന്ന് മാനവശേഷീവികസനത്തിലും ബിരുദാനന്തര ബിരുദം; ഏറ്റവും നീണ്ടകാലം കേരളത്തിന്റെ ലേബർ കമ്മീഷണറായിരുന്ന പരിചയം; അതവസാനിച്ചതോ, അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ കേരള സർക്കാരിന്റെ തൊഴിൽ പരിഷ്കരണ, വ്യവസായബന്ധകാര്യ ഉപദേഷ്ടാവ് എന്നപദവിയിലും. അതിനിടെ, ആപ്രാഗൽഭ്യം ഐക്യരാഷ്ട്രസംഘടനയിലുമെത്തി – ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻവഴി!ഇത് എം. പി. ജോസഫ്: ഏറ്റെടുത്ത സ്ഥാനങ്ങളിലെല്ലാം എതിരാളികളുടെപോലും ആദരവു പിടിച്ചുപറ്റിയ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ.കേരളത്തിന്റെ ബിസിനസ്സ് തലസ്ഥാനമായ […]
Read More