തിന്മയ്ക്കെതിരേ ഒരുമിച്ചു കൈകോർക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും. നമ്മുടേത് ഭരണഘടനാപരമായ മതേതരത്വമാണ്.|മാർ. ജോസഫ് കല്ലറങ്ങാട്ട്
തുറന്നുപറയേണ്ടപ്പോൾ നിശബ്ദനായിരിക്കരുത്. മാർ. ജോസഫ് കല്ലറങ്ങാട്ട് ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും സത്യസന്ധനായ മനുഷ്യനും ആശയംകൊണ്ടും ജീവിതംകൊണ്ടും ലോകം കീഴടക്കിയ കാലാതീതമായ ഇതിഹാസവുമാണ് മഹാത്മാഗാന്ധി. മഹാത്മജിയെക്കുറിച്ചുള്ള ഓർമകളിൽ നിറയുന്നത് വാക്കും എഴുത്തും കൊണ്ടെന്നതിലേറെ കർമവും ജീവിതവുംകൊണ്ട് ആവിഷ്കരിച്ച സത്യാധിഷ്ഠിതമായ മനുഷ്യപുരോഗതിയുടെ ആശയങ്ങളാണ്. ഗാന്ധിസത്തിനു ടെക്സ്റ്റ്ബുക്കുകൾ ആവശ്യമില്ല. മന:സാക്ഷിയെയും സഹിഷ്ണുതയെയും മുറുകെപ്പിടിച്ചു സത്യത്തിനുവേണ്ടി ശബ്ദിക്കുന്ന ഒരു സംസ്കൃതി രൂപപ്പെടുത്തണമെന്നാണ് ഗാന്ധിജയന്തി ഓർമിപ്പിക്കുന്നത്.റോമയ്ൻ റോളണ്ട് ഗാന്ധിജിയെപ്പറ്റി എഴുതിയ വരികൾ ശ്രദ്ധേയമാണ്, “യുഗയുഗാന്തരങ്ങളിൽ ഐതിഹാസികമായ സ്മൃതി പൂജിച്ച് പാലിക്കപ്പെടുമാറ് ഇന്ത്യയുടെ ദേശീയചരിത്രത്തിനു മാത്രം […]
Read More