ചുരുക്കി പറഞ്ഞാൽ ഇനിയിപ്പോ കെഎസ്ആർടിസിയുടെ പൊളിഞ്ഞ ടയറെങ്കിലും മാറ്റിയിടണമെങ്കിൽ പരസ്യത്തിൽനിന്നോ, ഭിക്ഷയായിട്ടോ വല്ലതും കിട്ടണം. |കെഎസ്ആർടിസിയുടെ നിയമയുദ്ധങ്ങൾ!
കെഎസ്ആർടിസിയുടെ നിയമയുദ്ധങ്ങൾ! പരസ്യം പതിക്കാനുള്ള അനുമതി തേടി ദശലക്ഷങ്ങൾ മുടക്കി കെഎസ്ആർടിസി സുപ്രീംകോടതിയിൽ പോയിരിക്കുകയാണ്… പരസ്യ വരുമാനമില്ലായ്ക കെഎസ്ആർടിസിക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നത്രേ… സഞ്ചരിക്കുന്ന പരസ്യബോർഡുകൾ – അതാണ് കെഎസ്ആർടിസി കാണുന്ന സ്വപ്നം… മറ്റു വാഹനങ്ങൾക്ക് ലഭിക്കാത്ത എന്ത് പ്രിവിലേജാണ് കെഎസ്ആർടിസി ബസുകൾക്ക് ലഭിക്കേണ്ടത്? ടൂറിസ്റ്റ് ബസുകളെ മുഴുവൻ പിടിച്ച് വെള്ളയടിപ്പിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ (ടൂറിസ്റ്റ് ബസുകളിലെ കലാപ്രദർശനങ്ങളോട് വലിയ യോജിപ്പ് പേഴ്‌സണലി ഉണ്ടായിരുന്നില്ല). അത്തരമൊരു തീരുമാനത്തിന് പിന്നിൽ സുരക്ഷാ കാരണങ്ങളാണ് പ്രധാനമായും പറഞ്ഞിട്ടുള്ളത്. ഓടുന്ന […]
Read More