24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് സ്ഥിരീകരിച്ചത് 12,881 കോവിഡ് കേസുകൾ
ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 12,881 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തെ കോവിഡ് കേസുകള്‍ 12,000 കടക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 3,66,946 ആയി. 24 മണിക്കൂറിനിടെ 334 പേര് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 12,237 ആയി ഉയര്‍ന്നു. 1,94,324 പേര് രോഗമുക്തരായി. 1,60384 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. മഹാരാഷ്ട്രയില്‍ 3,307 പേര്‍ക്കാണ് രോഗം പുതിയതായി ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,16,7523 ആയി. […]
Read More