ഉ​യ​ര്‍​ന്ന പോ​ളിം​ഗ് ത്രി​കോ​ണ മ​ത്സ​ര​ത്തി​ന്‍റെ സൂ​ച​ന: തു​ട​ര്‍​ഭ​ര​ണ സാ​ധ്യ​ത പ​റ​യാ​ന്‍ ക​ഴി​യില്ലെന്ന് വെ​ള്ളാ​പ്പ​ള്ളി

Share News

ചേ​ര്‍​ത്ത​ല: എ​ല്‍​ഡി​എ​ഫി​ന് തു​ട​ര്‍​ഭ​ര​ണ സാ​ധ്യ​ത ഉ​ണ്ടോ​യെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഉ​യ​ര്‍​ന്ന പോ​ളിം​ഗ് ത്രി​കോ​ണ മ​ത്സ​ര​ത്തി​ന്‍റെ സൂ​ച​ന​യാ​ണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ എ​ന്‍​എ​സ്‌എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​ന​വ​സ​ര​ത്തി​ലായിപ്പോയി. ഇ​തൊ​ക്കെ വോ​ട്ടെ​ടു​പ്പ് ദി​വ​സം രാ​വി​ലെ പ​റ​യു​ന്ന​തി​നേ​ക്കാ​ള്‍ ഗു​ണം നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ഉ​ണ്ടാ​യേ​നെ. ആ​ഗ്ര​ഹ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യ​ല്ല, വോ​ട്ടി​ലൂ​ടെ​യാ​ണ് പ്ര​ക​ടി​പ്പി​ക്കേ​ണ്ട​ത്. ഭ​ര​ണ​മാ​റ്റ​മെ​ന്ന സു​കു​മാ​ര​ന്‍ നാ​യ​രു​ടെ വി​ശ്വാ​സം അ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്ക​ട്ടെ​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Share News
Read More