രാജ്യത്ത് ഒറ്റദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 47,638 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 50,000ത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,638 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 670 പേര്‍ മരിച്ചു.ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 84,11,724 ആയി. മരണസംഖ്യ 1,24,985 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 54,157 പേര്‍ രോഗമുക്തരായി.രാജ്യത്തെ വിവിധ സംസ്ഥനങ്ങളിലായി 5,20,773 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 77,65,966 പേര്‍ രോഗമുക്തരായി.മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം, കര്‍ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്.
Read More