ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 1.66കോടി കഴിഞ്ഞു
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് വ്യാപനത്തോതിലുള്ള വർധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,785പേർക്കാണ് രോഗം ബാധിച്ചതെന്ന് ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഒദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ 1,66,35,409 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. 6,56,081 പേർക്ക് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു. 1,02,25,851 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് വൈറസ് വ്യാപനം ക്രമാതീതമായി വർധിക്കുന്നത്. മേൽപറഞ്ഞ രാജ്യങ്ങൾ ഉൾപ്പെടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ […]
Read More