നവകേരളം സുസ്ഥിരവും വികസിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആയിരിക്കുമെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വമാണ് ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനുള്ളത്|മുഖ്യ മന്ത്രി
കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തുടർഭരണം എന്ന ചരിത്രദൗത്യം സമ്മാനിച്ചതിന്റെ നൂറാം ദിവസമാണ് ഇന്ന്. 2016ൽ ആരംഭിച്ച നവകേരള സൃഷ്ടിയുടെ തുടർച്ചയാണ് അതിലൂടെ ഉണ്ടായിട്ടുള്ളത്. നവകേരളം സുസ്ഥിരവും വികസിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആയിരിക്കുമെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വമാണ് ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനുള്ളത്. വൈജ്ഞാനിക സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരളത്തെ വാർത്തെടുക്കുകയാണ്. അതിന്റെ അടിസ്ഥാനമൊരുക്കിക്കൊണ്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയാക്കിയും വിജ്ഞാന […]
Read More