ജോസ് ചേട്ടൻ ഇപ്പോൾ വിക്ടർ ജോർജിനും ഹരിശങ്കറിനുമൊപ്പം തമാശകൾ പൊട്ടിച്ച് സ്വർഗ്ഗത്തിൽ സുന്ദരൻ ഫ്രെയിമുകൾ സെറ്റ് ചെയ്യുകയായിരിക്കും.
ദീപികയിലെ ഫോട്ടോഗ്രാഫർ, കോട്ടയത്തിൻ്റെ സ്വന്തം ന്യൂസ് ഫോട്ടോഗ്രാഫർ ജോസ് ചേട്ടന് പ്രണാമം… ശത്രുക്കളില്ലാത്ത ആരോടും ശത്രുതയില്ലാത്ത ജോലിയോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തിയ പച്ചമനുഷ്യൻ. ദീപികയിൽ ഒന്നിച്ചുണ്ടായിരുന്ന കാലങ്ങൾ ഓർക്കുന്നു. ജോസ് ചേട്ടൻ്റെ നർമ്മങ്ങൾ ഓർത്തെടുത്താൽ ഒരു പുസ്തകമാക്കാം. ജോസ് ചേട്ടൻ ഇപ്പോൾ വിക്ടർ ജോർജിനും ഹരിശങ്കറിനുമൊപ്പം തമാശകൾ പൊട്ടിച്ച് സ്വർഗ്ഗത്തിൽ സുന്ദരൻ ഫ്രെയിമുകൾ സെറ്റ് ചെയ്യുകയായിരിക്കും. Jaleesh Peter
Read More