സാമൂഹ്യതിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്.|ജോസ് കെ.മാണി

Share News

പിതാവ് ഉയര്‍ത്തിയത് സാമൂഹ്യതിന്മയ്‌ക്കെതിരായ ജാഗ്രത ജോസ് കെ.മാണി കോട്ടയം. മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചെയ്തതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. സാമൂഹ്യതിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരിമാഫിയകള്‍ക്ക് എതിരെയും രൂപപ്പെടണം. അതിന് സഹായകരമായ ആഹ്വാനത്തിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ […]

Share News
Read More

“ഞ​ങ്ങ​ളു​ടെ ജ​ന​പി​ന്തു​ണ സി​പി​എ​മ്മി​ന് ന​ന്നാ​യി അ​റി​യാം’: ജോ​സ് കെ. ​മാ​ണി

Share News

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് എമ്മിന്‍റെ ജ​ന​പി​ന്തു​ണ സി​പി​എ​മ്മി​ന് ന​ന്നാ​യി അ​റി​യാ​മെ​ന്ന് ജോ​സ് കെ. ​മാ​ണി. എ​ൽ​ഡി​എ​ഫി​ലെ സീ​റ്റ് നി​ർ​ണ​യ​ത്തി​ൽ ആ ​പ​രി​ഗ​ണ​ന ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇടതുമുന്നണിക്ക് കിട്ടിയ ജൂനിയര്‍ മാൻഡ്രേക്കാണെന്ന മാണി സി. കാപ്പന്‍റെ പ്രസ്താവനയിൽ അതേ നാണയത്തിൽ മറുപടി പറയാനില്ല. പാലായുടെയും കേരള കോൺഗ്രസിന്‍റെയും സംസ്കാരം അതല്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

Share News
Read More

കേരള കോൺഗ്രസ്സ് (എം) ന്റെ ചിഹ്നം മരവിപ്പിച്ചു

Share News

തിരുവനന്തപുരം: കേരള കോൺഗ്രസ്സ് (എം) ന്റെ ചിഹ്നമായ ‘രണ്ടില’ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു.കേരള കോൺഗ്രസ്സ് (എം)-ലെ പി.ജെ.ജോസഫ് വിഭാഗവും ജോസ്.കെ.മാണി വിഭാഗവും ‘രണ്ടില’ ചിഹ്നം തങ്ങൾക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് ചിഹ്നം മരവിപ്പിച്ചു കൊണ്ട് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ വി.ഭാസ്‌ക്കരൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇപ്രകാരം ചിഹ്നം മരവിപ്പിച്ച നടപടി ബഹു.ഹൈക്കോടതിയിൽ നിലവിലുളള Wp(c). 18633/2020, 18556/2020 എന്നീ കേസുകളിലെ വിധിക്ക് വിധേയമായിരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കേരള കോൺഗ്രസ്സ് (എം) പി.ജെ.ജോസഫ് […]

Share News
Read More

സന്യസ്തർക്ക് വ്യക്തിഗത റേഷൻകാർഡ് അനുവദിക്കണം ജോസ് കെ മാണി .

Share News

കോട്ടയം : സംസ്ഥാനത്തെ വിവിധ ജാതിമതസ്ഥരുടെ ആശ്രമങ്ങളിലും മഠങ്ങളിലും കഴിയുന്ന സന്യസ്തർക്ക് സ്വന്തം പേര് ഉൾപ്പെടുന്ന റേഷൻ കാർഡ് നല്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജോസ് കെ.മാണി ആവശ്യപ്പെട്ടു. കന്യാസ്ത്രീ മഠങ്ങളിലും വിവിധ ആശ്രമങ്ങളിലും മദർ സുപ്പീരിയറിൻ്റെയോ ആശ്രമാധിപൻ്റെയോ പേരിൽ ഒരു റേഷൻ കാർഡ് നല്കുന്നുണ്ടെങ്കിലും ഇവിടെ അന്തേവാസികളായ മറ്റംഗങ്ങളുടെയൊന്നും പേര് റേഷൻ കാർഡിൽ ഉൾപ്പെടുത്താറില്ല. പല സർക്കാർ ആവശ്യങ്ങൾക്കും ഔദ്യോഗിക തിരിച്ചറിയൽ രേഖയായി റേഷൻ കാർഡ് ആണ് പരിഗണിക്കുന്നത്. കന്യാസ്ത്രീകൾക്കും സന്യാസിമാർക്കും തങ്ങളുടെ പേര് റേഷൻ കാർഡിൽ […]

Share News
Read More

ഈ അഭിമുഖം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ജോസ് കെ മാണി അഭിമുഖകാരനായ ഈയുള്ളവനെ വിളിച്ച് ദീർഘനേരം ‘വിലപിച്ചതും ” പഴയ കഥ.

Share News

മാണിക്കെതിരായ ബാർ കോഴ ആരോപണത്തിൽ നിന്നും പിന്മാറാൻ തനിക്ക് 10 കോടി രൂപ ജോസ് കെ മാണി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിൻ്റെ വെളിപ്പെടുത്തൽ പുതിയതല്ല. 2015 ഫെബ്രുവരി 11 ലക്കം ഇന്ത്യാ ടുഡേയുടെ കവർ സ്‌റ്റോറി ഈ വെളിപ്പെടുത്തലായിരുന്നു. ബാറുകാരുടെ അസോസിയേഷൻ പിരിച്ചെടുത്ത് നൽകിയ തുക തിരികെ നൽകാമെന്നും ജോസ് ബിജു രമേശിന് വാഗ്ദാനം നൽകിയിരുന്നുവെന്ന് ബിജു രമേശ് അഭിമുഖത്തിൽ പറയുന്നു. ഈ അഭിമുഖം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ജോസ് കെ മാണി അഭിമുഖകാരനായ ഈയുള്ളവനെ വിളിച്ച് […]

Share News
Read More

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് തികച്ചും നിര്‍ഭാഗ്യകരം.

Share News

നാലുദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെഎം മാണി സാര്‍ യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നില്ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന് ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഈ തീരുമാനം അംഗീകരിക്കില്ല. കേരളരാഷ്ട്രീയത്തില്‍ കെഎം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സിപിഎം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു. വ്യാജആരോപണങ്ങള്‍കൊണ്ട് മൂടി. മാണി സാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസത്തില്‍ […]

Share News
Read More

ജോസ് കെ മാണി എം എന്‍ സ്മാരകത്തിൽ: കാനത്തെ കണ്ടു.

Share News

തിരുവനന്തപുരം : അനുനയ നീക്കവുമായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി സിപിഐ ആസ്ഥാനത്തെത്തി. എം എന്‍ സ്മാരകത്തിലെത്തിയ ജോസ് കെ മാണി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ റോഷി അഗസ്റ്റിനും ജോസിനൊപ്പമുണ്ട്. ഇടതുമുന്നണി പ്രവേശനത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് കെ മാണി പറഞ്ഞു. സിപിഎം നേതാക്കളെയും കാണുന്നുണ്ട്. പഴയ തര്‍ക്കങ്ങളെല്ലാം അടഞ്ഞ അധ്യായമാണെന്നും ജോസ് കെ മാണി പറഞ്ഞു. […]

Share News
Read More

ഇടതുമുന്നണിയില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരം, മാണിസാറിന്റെ ആത്മാവ് പൊറുക്കില്ല: ഉമ്മന്‍ ചാണ്ടി

Share News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാലുദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെഎം മാണി സാര്‍ യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നില്ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന് ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഈ തീരുമാനം അംഗീകരിക്കുകയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളരാഷ്ട്രീയത്തില്‍ കെഎം മാണിയെ […]

Share News
Read More

ജോസ് വിഭാഗത്തിന്റെ ഇടത് പ്രവേശനം: യുഡിഎഫിന്റെ തകര്‍ച്ചക്ക്‌ ആക്കം കൂട്ടുമെന്ന് സിപിഎം

Share News

തിരുവനന്തപുരം : ഇടതുപക്ഷവുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്ന കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഎം. യുഡിഎഫിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന ഈ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്നതിനു സഹായകരമായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫ് രൂപികരണത്തിന് നേതൃത്വം നല്‍കിയ പാര്‍ടിയാണ് 38 വര്‍ഷത്തിനു ശേഷം ആ മുന്നണിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫില്‍ നിന്നും പുറത്തു വന്ന എല്‍ജെഡി, […]

Share News
Read More

ജോസ്. കെ മാണിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം : യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോൺഗ്രസ്സ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു ‌പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ്സ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share News
Read More