ഇ​നി അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക്: രൂക്ഷ വിമർശനവുമായി ചെ​ന്നി​ത്ത​ല

Share News

ക​ണ്ണൂ​ര്‍: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അ​ഞ്ചാം​പ്ര​തി​യാ​ക്കി ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ ഇ​നി അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക് പോ​വു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ ആ ​പൂ​തി ന​ട​ക്കാ​ന്‍ പോ​വു​ക​യാണെന്നും അദ്ദേഹം പരിഹസിച്ചു. ശിവശങ്കറിനെ അഞ്ചാംപ്രതിയാക്കിയതോടുകൂടി അടുത്ത അന്വേഷണം വരാന്‍ പോകുന്നത് പിണറായി വിജയനിലേക്ക് തന്നെയാണ്. ഇതിന്റെ ഒന്നാംപ്രതി പിണറായി വിജയനായി മാറുകയാണ് എന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് പ്രതികളെ രക്ഷിക്കാനാണ് ശിവശങ്കര്‍ ശ്രമിച്ചത് എന്ന് […]

Share News
Read More

ഡോക്ടര്‍ എത്തിയില്ല: കണ്ണൂരില്‍ നവജാത ശിശു മരിച്ചു

Share News

കണ്ണൂര്‍: കണ്ണൂരില്‍ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. പാനൂര്‍ പൊലീസ് സ്റ്റേഷനു സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ സമയത്ത് എത്തിയില്ലെന്ന പരാതിയില്‍ ആരോ​ഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാഴാഴ്ച രാവിലെ സമീറക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും വീട്ടില്‍ വെച്ച്‌ തന്നെ പ്രസവം നടക്കുകയായിരുന്നു. എട്ടാം മാസത്തിലാണ് പ്രസവവേദനയെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ ഉടന്‍തന്നെ പാനൂര്‍ സി.എച്ച്‌.സിയില്‍ എത്തി ഡോക്ടറോട് വിവരം പറഞ്ഞെങ്കിലും വരാന്‍ വിസമ്മതിക്കുകയായിരുന്നു. […]

Share News
Read More

ക​ണ്ണൂ​രി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന പാ​ല​ത്തി​ന്‍റെ ബീ​മു​ക​ള്‍ തകര്‍ന്ന് വീണു

Share News

കണ്ണൂര്‍: നിട്ടൂരിൽ തലശ്ശേരി- മാഹി ബൈപ്പാസിലെ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു. നി​ട്ടൂ​രി​ന് സ​മീ​പത്തെ ബാലത്താണ് സംഭവം നടന്നത്. നിര്‍മ്മാണത്തിലിരുന്ന നാല് ബീമുകളാണ് തകര്‍ന്നത്. ബുധനാഴ്ച രണ്ട് മണിയോടെയാണ് അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകേ നിര്‍മ്മിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണത്. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. 18 കിലോമീറ്റര്‍ ദൂരത്തില്‍ 45 മീറ്റര്‍ വീതിയില്‍ നാലുവരി പാതയായാണ് ബൈപപ്പാസ് നിര്‍മ്മിക്കുന്നത്. കണ്ണൂര്‍ മുഴപ്പിലങ്ങാട് നിന്ന് ആരംഭിച്ച്‌ കോഴിക്കോട് ജില്ലയിലെ അഴിയൂരാണ് റോഡ് അവസാനിക്കുന്നത്.

Share News
Read More

മഴക്കെടുതി; 2815 പേരെക്കൂടി മാറ്റിപ്പാര്‍പ്പിച്ചു

Share News

കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ക്യാംപുകളിലും ബന്ധുവീടുകളിലുമായി 2815 പേരെ കൂടി മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയില്‍ 647 കുടുംബങ്ങളില്‍ നിന്നായി 2795 പേരെയാണ് തിങ്കളാഴ്ച ബന്ധുവീടുകളിലേക്ക് മാറ്റിയത്. ആകെ 2955 കുടുംബങ്ങളില്‍ നിന്നായി 14691 പേരാണ് നിലവില്‍ ബന്ധുവീടുകളില്‍ കഴിയുന്നത്. പുതുതായി ഒരു ക്യാമ്പ് കൂടി തുറന്നതോടെ ജില്ലയില്‍ 12 ക്യാമ്പുകളിലായി 30 കുടുംബങ്ങളില്‍ നിന്നുള്ള 159 പേരും കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 21 വീടുകള്‍ പൂര്‍ണമായും 1031 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് കണക്ക്.കണ്ണൂര്‍ താലൂക്കില്‍ ആകെ 770 […]

Share News
Read More

കണ്ണൂരിൽ രോഗമുക്തി നേടിയവരില്‍ 96കാരി ആമിനുമ്മയും

Share News

കേരള സര്‍ക്കാരിനൊരു ബിഗ് സല്യൂട്ട്! കോവിഡിനെ തോല്‍പിച്ച് വീട്ടിലേക്കു മടങ്ങാനൊരുങ്ങുന്ന 96 കാരി ആമിനുമ്മയുടെ മകന്‍ അക്ബര്‍ അലിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. തയ്യില്‍ സ്വദേശിനി പുതിയ പുരയില്‍ ആമിനുമ്മ ജൂലൈ 25നാണ് കോവിഡ് ബാധിച്ച് അഞ്ചരക്കണ്ടി ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നത്. കല്യാണ വീട്ടില്‍ നിന്നും രോഗവുമായെത്തിയ മകളില്‍ നിന്നാണ് ആമിനുമ്മയ്ക്ക് കോവിഡ് ബാധിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ആശങ്ക ഉണ്ടായിരുന്നെങ്കിലും അവിടെ എത്തിയപ്പോള്‍ എല്ലാം അസ്ഥാനത്തായെന്നും കോവിഡ് സെന്ററില്‍ നിന്നും ലഭിച്ച കരുതലും സ്‌നേഹവും വാക്കുകള്‍ക്കപ്പുറത്തായിരുന്നുവെന്നും അദ്ദേഹംപറഞ്ഞു. […]

Share News
Read More

കാര്‍ഷിക യന്ത്രങ്ങള്‍ സൗജന്യ നിരക്കില്‍- അപേക്ഷ ക്ഷണിച്ചു

Share News

ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖര സമിതികള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന കാര്‍ഷിക യന്ത്രങ്ങള്‍ സൗജന്യ നിരക്കില്‍ നല്‍കുന്നു. യന്ത്രങ്ങള്‍ ആവശ്യമുള്ള പാടശേഖര സമിതികള്‍ക്ക് അപേക്ഷിക്കാം. നടീല്‍ യന്ത്രം, മെതിയന്ത്രം, സ്‌പ്രേയറുകള്‍, ടില്ലര്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇതേ പദ്ധതിയില്‍ യന്ത്രങ്ങള്‍ ലഭിച്ചവര്‍ക്ക് അവയൊഴികെയുള്ള മറ്റ് യന്ത്രങ്ങള്‍ക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഗുണഭോക്തൃവിഹിതമായി 10 ശതമാനം തുക ജില്ലാ പഞ്ചായത്തില്‍ മൂന്‍കൂറായി അടക്കണം. അപേക്ഷാ ഫോറം കൃഷിഭവന്‍, പഞ്ചായത്ത് […]

Share News
Read More

ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്

Share News

കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഐ.വി.എഫ് ചികിത്സ വഴി ഗര്‍ഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയതും ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന അമ്പതാമത്തെ കോവിഡ് […]

Share News
Read More

ക​ണ്ണൂ‍‍​ര്‍-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ല്‍ കോവിഡ് ബാധിതന്‍ : കമ്പാട്ട്മെന്റുകൾ സീല്‍ ചെയ്തു

Share News

കൊച്ചി: കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച ജനശതാബ്ദി എക്‌സ്പ്രസില്‍ കോവിഡ് രോ​ഗബാധിതന്‍. കോഴിക്കോട് നിന്നാണ് ഇയാള്‍ യാത്ര തുടങ്ങിയത്. ട്രെയിന്‍ തൃശൂരില്‍ എത്തിയപ്പോഴാണ് പരിശോധനാഫലം പുറത്തുവന്നത്. ഇ​യാ​ളുടെ ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ റെ​യി​ല്‍​വേ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യും റെ​യി​ല്‍​വെ ആ​രോ​ഗ്യ​വി​ഭാ​ഗം ഇ​യാ​ളെ കൊ​ച്ചി​യി​ലി​റ​ക്കി സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റു​ക​യും ചെ​യ്തു. ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യാത്രക്കാരന്‍ യാത്ര ചെയ്തത് അടക്കം മൂന്ന് കമ്ബാര്‍ട്ടുമെന്റുകള്‍ സീല്‍ ചെയ്തു. കോവിഡ് പരിശോധനാഫലം വരുന്നതിന് മുമ്ബേ ഇയാള്‍ ട്രെയിനില്‍ കയറുകയായിരുന്നു […]

Share News
Read More

ഇരുപതിനായിരം കർഷകർക്കായി തലശേരി അതിരൂരത സഹായ പദ്ധതി നടപ്പാക്കുന്നു .

Share News

തലശേരി: കർഷകർക്ക് നാമമാത്ര പലിശക്ക് പണം ലഭ്യമാക്കു ന്നതിനായി തലശേരി അതിരുപത രംഗത്ത്. കോവിഡ് കാലത്ത് കർഷകരും സാധാരണക്കാരും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. തലശേരി അതിരൂപതയും, കേരള ഗ്രാമീൺ സംയുക്തമായാണ് കാർഷിക വായ്പാ പദ്ധതി തുടങ്ങുന്നതു്. കണ്ണൂർ, കാസർകോഡ് ജില്ലകളിലെ ഇരുപതിനാ യിരത്തിലേറെ വരുന്ന കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. സ്വന്തം പേരിൽ ഭൂമിയുള്ളവർക്ക് കാർഷിക ജോലിക്കും, കന്നുകാലി വളർത്തലിനുമായി നാലു ശതമാനം പലിശ നിരക്കിൽ പണം കിട്ടുന്നതാണി പദ്ധതി. കൈവശ ഭുമി […]

Share News
Read More

കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയ്ക്ക് സമീപത്തുള്ള തെക്കുമ്പാട് കൂലോം തായക്കാവിലാണ് ഈ സ്ത്രീ തെയ്യം കെട്ടിയാടുന്നത്. ദേവലോകത്ത് നിന്നും തെക്കുമ്പാട് ദ്വീപിലെത്തിയ ദേവാംഗനയുടെ കഥയാണ് ദേവക്കൂത്ത് പറയുന്നത്.

Share News

ഓർമ്മയിലെ മായാത്ത ചില നിമിഷങ്ങൾ. കേന്ദ്രസർവകലാശാലയിലെ എന്റെ അധ്യാപന ജീവിതത്തിന്റെ തുടക്കത്തിൽ എനിക്ക് ആദരിക്കുവാൻ അവസരം ലഭിച്ച വ്യക്തിത്വം ആണ്‌ ദേവക്കൂത്ത് കലാകാരി എം. വി അംബുജാക്ഷി. സ്ത്രീതെയ്യം എന്ന് ‘ദേവക്കൂത്ത് ‘ എന്ന കലാരൂപത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. പുരുഷൻമാർ രംഗത്ത് അവതരിപ്പിക്കുന്ന തെയ്യത്തിന്റെ ഉപവിഭാഗമായി സ്ത്രീകൾ അവതരിപ്പിക്കുന്ന കലാരൂപം ആണിത്. കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയ്ക്ക് സമീപത്തുള്ള തെക്കുമ്പാട് കൂലോം തായക്കാവിലാണ് ഈ സ്ത്രീ തെയ്യം കെട്ടിയാടുന്നത്. ദേവലോകത്ത് നിന്നും തെക്കുമ്പാട് ദ്വീപിലെത്തിയ ദേവാംഗനയുടെ കഥയാണ് ദേവക്കൂത്ത് […]

Share News
Read More