കെ സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു
കല്‍പ്പറ്റ : കോണ്‍ഗ്രസ് നേതാവ് കെ സി റോസക്കുട്ടി പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പ്രാഥമികാംഗത്വവും രാജിവെക്കുന്നതായി റോസക്കുട്ടി ടീച്ചര്‍ അറിയിച്ചു. കെപിസിസി വൈസ് പ്രസിഡന്റാണ് റോസക്കുട്ടി ടീച്ചര്‍. വനിതകളെ തഴയുന്ന പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്നത്. സ്ത്രീകളെ പാര്‍ട്ടി നിരന്തരം അവഗണിക്കുകയാണെന്ന് റോസക്കുട്ടി ആരോപിച്ചു. നിലവിലെ അവസ്ഥയില്‍ ഒരു മതനിരപേക്ഷ സമൂഹം കെട്ടിപ്പടുക്കുന്നതിനും, രാജ്യത്തെ വര്‍ഗീയപാര്‍ട്ടികള്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കാനും കോണ്‍ഗ്രസിന് കഴിയില്ല. മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചത് […]
Read More