സ്‌കൂള്‍ തുറക്കല്‍:സാധ്യത പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം

Share News

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളും പഠിച്ച്‌ റിപോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സെപ്റ്റംബറിലോ, ഒക്ടോബറിലോ, നവംബറിലോ സ്‌കൂള്‍ തുറക്കാന്‍ കഴിഞ്ഞാല്‍ അധ്യയനവര്‍ഷം എങ്ങനെ ആസൂത്രണം ചെയ്യാമെന്നതായിരിക്കും റിപോര്‍ട്ടിലെ പ്രധാന ഉള്ളടക്കം.മാര്‍ച്ചിനു പകരം മെയ് വരെ അധ്യയനവര്‍ഷം നീട്ടുന്നതും പരീക്ഷകള്‍ പുനക്രമീകരിക്കുന്നതും ഉള്‍പ്പെടെയുള്ള സാധ്യതകളും ഇതിന്റെ പ്രായോഗികതയും പരിശോധിക്കാനാണു നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. സെപ്റ്റംബറിൽ സ്‌കൂളുകള്‍ തുറക്കാന്‍ കഴിഞ്ഞേക്കുമെന്നായിരുന്നു […]

Share News
Read More

വയോജന മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

Share News

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി: ആരോഗ്യമന്ത്രി കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വയോജന സംരക്ഷണ മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. എറണാകുളത്തും തിരുവനന്തപുരത്തും വയോജന ഹോമുകളില്‍ നിരവധി പേര്‍ രോഗബാധിതരായ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നത്. കോവിഡ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയില്‍ പോകുന്നവരാണ് വയോജനങ്ങള്‍. മാത്രമല്ല അവരില്‍ പലരും വിവിധ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരാണ്. ഇത് മുന്നില്‍ കണ്ടാണ് ഇവര്‍ക്കായി റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കുന്നത്. മാത്രമല്ല സാമൂഹ്യനീതി […]

Share News
Read More

പി.എം.എ.വൈ യുടെ പേരിലെ വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുത്

Share News

പി.എം.എ വൈ പദ്ധതിയിൽ ആഗസ്റ്റ് 14 വരെ ഗുണഭോക്താക്കളെ ചേർക്കുന്നുവെന്ന പേരിലുള്ള വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുതെന്ന് പി.എം.എ.വൈ (ഗ്രാമീൺ) സ്റ്റേറ്റ് നോഡൽ ഓഫീസറും അഡീഷണൽ ഡവലപ്പ്‌മെന്റ് കമ്മീഷണറുമായ വി.എസ്.സന്തോഷ് കുമാർ അറിയിച്ചു.സംസ്ഥാന സർക്കാർ  ലൈഫ് പദ്ധതിയിൽ പുതിയ ഗുണഭോക്താക്കളെ ആഗസ്റ്റ് ഒന്നു മുതൽ 14 വരെ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നുണ്ട്. ഈ പ്രവർത്തനത്തെ തടസ്സപ്പെടുത്താനാണ് പി.എം.എ.വൈ യുടെ പേരിൽ വ്യാജ വാട്ട്‌സ്അപ്പ് പോസ്റ്റുകൾ പ്രചരിക്കുന്നത്.    പി. എം.എ.വൈ (ജി) യിൽ  ആവാസ്പ്ലസ് മൊബൈൽ ആപ് മുഖേന […]

Share News
Read More

അവരുടെ സ്വപ്നങ്ങൾ പൂവണിയട്ടെ ! ലൈഫ് മിഷൻ പദ്ധതിയിൽ എങ്ങനെ സഹായിക്കാം. LIFE MISSION

Share News

താമസിക്കാൻ സ്വന്തമായി ഒരു വീട് എന്നത് ഏവരുടെയും സ്വപ്നമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേരളത്തിൽലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയുടെ ഭാഗമായി 2017ൽ ഭൂരഹിത ഭവനരഹിതരുടേയും ഭൂമിയുള്ള ഭവനരഹിതരുടേയും ഗുണഭോക്തൃ പട്ടിക തയ്യാറാക്കി ഭവനങ്ങൾ ലഭ്യമാക്കിയിരുന്നു.മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയപ്പോൾ അർഹരായ ചില കുടുംബങ്ങൾ വിട്ടുപോയതായി പരാതികൾ ഉണ്ടായതിനെ തുടർന്നാണ് ഇപ്പോൾ പുതിയ പട്ടിക തയ്യാറാക്കുന്നത്.സ്ഥലം ഇല്ലാത്തവർക്കും, സ്ഥലം ഉള്ളവർക്കും ഭവനം നിർമ്മിക്കാൻ ഈ പദ്ധതി അവസരമൊരുക്കുന്നു. 👉 […]

Share News
Read More

തീരുമാനം പിൻവലിച്ചു:കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കില്ല

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 1 മുതല്‍ ദീര്‍ഘദൂരസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം കെഎസ്‌ആര്‍ടിസി പിന്‍വലിച്ചു. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം. ഇപ്പോള്‍ ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങുന്നത് ഗുണകരമാകില്ലെന്ന ആരോ​ഗ്യവകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. ആരോഗ്യ വകുപ്പ് നല്‍കിയ ഈ മുന്നറിയിപ്പിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രം സംസ്ഥാനത്തിനകത്തുള്ള ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ മതി എന്നാണ് ഗതാഗതവകുപ്പ് തീരുമാനിച്ചത്. ഓഗസ്റ്റ് 1 മുതല്‍ 206 ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങുമെന്നായിരുന്നു മന്ത്രി എ കെ […]

Share News
Read More

കോവിഡ് പ്രതിരോധം: സർക്കാർ നടത്തിയ ചിട്ടയായ പ്രവർത്തനം അപകടം കുറച്ചു- മുഖ്യമന്ത്രി

Share News

കോവിഡിനൊപ്പം നാം സഞ്ചരിക്കാൻ തുടങ്ങിയ ആറു മാസത്തിനിടയിൽ സർക്കാർ നടത്തിയ ചിട്ടയായ പ്രവർത്തനഫലമാണ് പലരും പ്രവചിച്ചതുപോലുള്ള അപകടത്തിലേക്ക് കേരളം പോവാതിരിക്കാൻ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ആരോഗ്യമേഖല മാത്രം പരിശോധിച്ചാൽ സർക്കാർ നടത്തിയ ഇടപടലുകൾ എത്രത്തോളമാണ് എന്ന് മനസ്സിലാകും. കോവിഡ് പ്രതിരോധത്തിനായി ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടർമാരെയാണ് നിയമിച്ചത്. കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തനസജ്ജമാക്കി. 273 തസ്തികകൾ സൃഷ്ടിച്ചു. 980 ഡോക്ടർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചു. ഇതിനുപുറമെ 6700 താൽക്കാലിക തസ്തികകളിലേക്ക് എൻഎച്ച്എം വഴി നിയമനം […]

Share News
Read More

ഫാ​യിസി​നു മു​ഖ്യ​മ​ന്ത്രിയുടെ അ​ഭി​ന​ന്ദനം

Share News

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം കീ​ഴ്ശേ​രി​യി​ലെ നാ​ലാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി മു​ഹ​മ്മ​ദ് ഫാ​യി​സി​നെ അ​ഭി​ന​ന്ദി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സമൂഹത്തിന് ഒന്നടങ്കം മാതൃകയാവുന്ന വാക്കുകളും പ്രവര്‍ത്തികളുമാണ് ഫായിസിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ പ്രശ്‌നങ്ങള്‍ക്ക് നടുവിലും തളരാതെ മുന്നോട്ടുപോവാന്‍ ഇന്ധനമായി മാറേണ്ടത് ശുഭാപ്തി വിശ്വാസമാണ്. പ്രതീക്ഷകള്‍ ഉയര്‍ത്തിപ്പിടിക്കുകയും നിശ്ചയദാര്‍ഢ്യത്തോടെ വെല്ലുവിളികളെ മറികടക്കുകയും ചെയ്യേണ്ട ഘട്ടത്തില്‍ നാം പരസ്പരം പ്രചോദിപ്പിക്കേണ്ടതുണ്ട്. ആ ഉത്തരവാദിത്തം കുഞ്ഞുങ്ങളും ഏറ്റെടുത്തത് കാണുമ്ബോള്‍ സന്തോഷം തോന്നുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു ഫായിസിന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ ഒരു സമൂഹത്തിന്റെ തന്നെ മുദ്രാവാക്യമായി മാറി. […]

Share News
Read More

സർക്കാർ കൈകാര്യം ചെയുന്ന രീതിയിൽ സ്തുത്യർഹമായ കാര്യങ്ങളിൽ ഒന്നാണ് സ്വകാര്യ ആശുപത്രികളുടെ നിരക്കുകൾ നിജപ്പെടുത്തി പരസ്യപ്പെടുത്തിയത്.

Share News

കേരളാ സർക്കാർ COVID കൈകാര്യം ചെയുന്ന രീതിയിൽ സ്തുത്യർഹമായ കാര്യങ്ങളിൽ ഒന്നാണ് സ്വകാര്യ ആശുപത്രികളുടെ ചികിത്സ, സ്വകാര്യ മേഖലയിലെ പരിശോധന നിരക്കുകൾ നിജപ്പെടുത്തി പരസ്യപ്പെടുത്തിയത്. Chief Secretary, Government of Kerala അദ്ദേഹത്തിന്റെ FB പേജിൽ പങ്കുവച്ച പട്ടിക ഞാൻ ഇവിടെ കൊടുക്കുന്നു .മറ്റ് സ്ഥലങ്ങളിൽ സംഭവിക്കുന്നതു പോലെ, സ്വകാര്യ ലാഭത്തിനായി കോവിഡിനെ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല എന്ന് തുടക്കം മുതൽ, Chief Minister’s Office, Kerala സർക്കാർ നിലപാടുകളിൽ വ്യക്തമായിരുന്നു. Tony Thomas Global Tech […]

Share News
Read More

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി അവസാനഘട്ടത്തിൽ

Share News

നമ്മുടെ സംസ്ഥാനത്തിൻറെ വികസനത്തിന് മുതൽക്കൂട്ടാവുന്ന ഗെയിൽ പൈപ്പ് ലൈൻ പദ്ധതി അവസാന ഘട്ടത്തിലേക്ക് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തീകരിച്ച് കൊച്ചിയിൽ നിന്നും മാംഗളൂരിലേക്ക് ഗെയിൽ പൈപ്പിലൂടെ ഗ്യാസ് എത്തിക്കാൻ നമുക്ക് സാധിക്കും.കൊച്ചി-മംഗലാപുരം ലൈനിൽ ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ പൈപ്പ് വലിക്കാൻ ആവശ്യമായ ജോലികൾ ആയിരുന്നു ബാക്കിയുണ്ടായിരുന്നത്.പൈപ്പ് ഇടുന്നതിനാവശ്യമായ രീതിയിൽ മണ്ണിനടിയിലൂടെ 1500 മീറ്റർ തുളച്ചു കഴിഞ്ഞിരിക്കുന്നു. അവശേഷിക്കുന്ന പ്രവൃത്തി ഉടനടി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹാ പറഞ്ഞു.

Share News
Read More

തീരമേഖലയിലെ 56 സർക്കാർ സ്‌കൂളുകളുടെ പശ്ചാത്തല വികസനത്തിന് 65 കോടിയുടെ പദ്ധതി

Share News

ഉദ്ഘാടനം ഒമ്പതിന് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും കിഫ്ബി ധനസഹായത്തോടെ തീരദേശ മേഖലയിലെ 56 സർക്കാർ സ്‌കൂളുകൾക്ക് 65 കോടിയുടെ പശ്ചാത്തല സൗകര്യവികസന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ ഒമ്പതിന് നിർവഹിക്കും. വൈകിട്ട് മൂന്നിന് ഓൺലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അധ്യക്ഷത വഹിക്കും.മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്, പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവർ മുഖ്യാതിഥികളായിരിക്കും. സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കാൻ ലക്ഷ്യമിട്ടാണ് കിഫ്ബിയിൽ […]

Share News
Read More