കോവിഡ്: സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശനിയാഴ്ച മുതല്‍ അടച്ചിടല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. തട്ടുകടകള്‍ തുറക്കരുത്. വര്‍ക് ഷോപ്പുകള്‍ ആഴ്ചയുടെ അവസാന രണ്ട് ദിവസം പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം. […]
Read More