‘പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല’: കെപി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടു| കെപി അനില്‍കുമാറിനെ സിപിഎം സ്വീകരിച്ചു .
കോഴിക്കോട്: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെപി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടു. 43 വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രാവിലെ എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് കെ സുധാകരനും രാജിക്കത്ത് ഇമെയില്‍ വഴി അയച്ചതായും അനില്‍കുമാര്‍ പറഞ്ഞു. ”എന്റെ തലയറുക്കാന്‍ വേണ്ടി കാത്തുനില്‍ക്കുന്നവരാണ് പാര്‍ട്ടി നേതൃത്വത്തിലുള്ളത്. അവരുടെ പിന്നില്‍ നിന്നുള്ള കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല.”-അനില്‍കുമാര്‍ പറഞ്ഞു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്റെ കൈയും പിടിച്ച് […]
Read More