നിയമസഭ തെരഞ്ഞെടുപ്പ്: തീയതി പ്രഖ്യാപനം ഫെബ്രുവരി 15നുശേഷം
ന്യൂഡൽഹി: കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആസാം, പുതുച്ചേരി എന്നിവടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഫെബ്രുവരി 15നുശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തെക്കൻ സംസ്ഥാനങ്ങളിൽ പര്യടനം പൂർത്തിയായശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുക. ഫെബ്രുവരി 15നാണ് കമ്മീഷന്റെ പര്യടനം അവസാനിക്കുന്നത്. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ തീയതി പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആറ് മുതൽ എട്ട് […]
Read More