ഒന്ന് ചോദിക്കട്ടെ…..?ആൻജിയോഗ്രാമിന്റേയും ആൻജിയോപ്ലാസ്റ്റിയുടേയും സി.ഡി നിങ്ങൾക്ക് തന്നോ? നിങ്ങൾ ചോദിച്ചോ?മൂന്നു ബ്ലോക്ക് ഉണ്ടെന്നും അത് നീക്കിയെന്നും പറഞ്ഞല്ലോ?
കലശലായ നെഞ്ച് വേദനയെ തുടർന്ന് നിങ്ങൾ ഉറ്റവരേയുമായി അടുത്തുള്ള മുന്തിയ സ്വകാര്യ ആശുപത്രിയിലേക്ക് പോയിട്ടുണ്ട്….. അവിടെ കാഷ്വാലിറ്റിയിലേക്ക് രോഗിയെ നൽകിയിട്ട് പുറത്ത് ദൈവത്തെ വിളിച്ച് നിന്നിട്ടുണ്ട്…. അൽപം കഴിഞ്ഞ് ഡോക്ടർ നിങ്ങളെ വിളിച്ച് ആൻജിയോഗ്രാം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്….. എന്തു വേണേലും ചെയ്യൂ ഡോക്ടർ…. ഞങ്ങൾക്ക് ആളിനെ സുഖപ്പെടുത്തി കിട്ടിയാൽ മതി… എന്ന് നിങ്ങൾ മൊഴിഞ്ഞിട്ടുണ്ടാകും…. കുറേ കഴിഞ്ഞ് ഒരു സിസ്റ്റർ വന്ന് നിങ്ങളിൽ ആരെയെങ്കിലും ഡോക്ടറുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയിട്ടുണ്ടാകും.ഡോക്ടർ-“മൂന്ന് ബ്ലോക്ക് ഉണ്ട്. എത്രയും വേഗം ആൻജിയോ […]
Read More