കല്യാണറാഗിംഗ് അതിരുകടക്കുമ്പോള്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അരങ്ങേറിയിരുന്ന റാഗിംഗ് ഇന്ന് വിവാഹവേദികളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്തു നടന്ന വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും വരന്‍റെ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് കാന്താരി മുളക് കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചതിനെ തുടര്‍ന്ന് അവരെ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. കാന്താരിമുളക് അരച്ചുകലക്കിയ വെള്ളം കുടിച്ചതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് ആശുപത്രിയിലെത്തി മൊഴി എടുത്തെങ്കിലും വരനും വധുവിനും പരാതിയില്ലെന്ന് എഴുതി കൊടുത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. വിവാഹത്തോടനുബന്ധിച്ച് വധൂവരന്മാരെ കളിയാക്കുന്നതിനുവേണ്ടി സുഹൃത്തുക്കള്‍ നടത്തിയിരുന്ന […]
Read More