യുക്രൈനിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ സുരക്ഷിതർ: സഹായം ആവശ്യമുള്ളവര്‍ക്ക് നോര്‍ക്കയെ സമീപിക്കാമെന്ന് പി. ശ്രീരാമകൃഷ്ണന്‍
തിരുവനന്തപുരം: റഷ്യയുമായി യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രൈനിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരെന്ന് നോര്‍ക്ക ഉപാധ്യക്ഷന്‍ പി ശ്രീരാമകൃഷ്ണന്‍. സെക്രട്ടേറിയറ്റില്‍ പ്രത്യേക സെല്‍ തുറന്നു. കുട്ടികള്‍ക്ക് എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാം. സഹായം ആവശ്യമുള്ളവര്‍ക്ക് നോര്‍ക്കയെ സമീപിക്കാം. അത്യാവശ്യമില്ലാത്തവര്‍ നാട്ടിലേക്ക് മടങ്ങണമെന്നും ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്നും നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ആവശ്യത്തിന് വിമാനങ്ങളില്ലാത്തത് പ്രതിസന്ധിയാകുന്നുണ്ട്. കൂടുതല്‍ വിമാനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് യുക്രൈനിലുള്ള മലയാളികള്‍. യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനിലുള്ള പൗരന്മാര്‍ രാജ്യത്തേക്ക് […]
Read More