ആ മനുഷ്യൻ വേഗം സൗഖ്യം പ്രാപിക്കട്ടെ! നമ്മുടെ ഗവൺമെൻറ് സംവിധാനങ്ങൾ എന്നു സൗഖ്യം പ്രാപിക്കും? നമ്മുടെയൊക്കെ മരവിച്ച മനസ്സുകളും!
വാർത്തയും, വചനവും- ചെന്നിത്തലയിൽ നിന്ന് ചങ്കിടിപ്പിക്കുന്ന ഒരു കാഴ്ച. സമയം: പുലർച്ച 4.50.ഒരു ടെമ്പോ ഡ്രൈവർ വാഹനാപകടത്തിൽപ്പെട്ടു കിടക്കുന്നു. ഡ്രൈവറുടെ കാബിനിൽ ഒടിഞ്ഞകാലുമായി “എന്നെ രക്ഷിക്കണേ” എന്നു നിലവിളിക്കുകയാണ് ആ യുവാവ്. ദേഹമാസകലം ചോര. ഒപ്പം പെരുമഴ. തലയല്ലാതെ ശരീരത്തിന്റെ ഒരുഭാഗവും അനക്കാൻ അയാൾക്കു കഴിയുന്നില്ല. വലതുകാലാണ് ഒടിഞ്ഞത്. ഒടിഞ്ഞമർന്ന് അങ്ങനെയിരിക്കുകയാണ്. സമീപത്ത് ഒരു കലുങ്കിന്റെ ഭിത്തിയിൽ ഇടിച്ചു തകർന്നുകിടക്കുകയാണ് ഒരു ടെമ്പോവാൻ. വാഹനത്തിന്റെ മുൻഭാഗം ഇടിയേറ്റുവളഞ്ഞ് അകത്തോട്ടു കയറിയിരിക്കുന്നതു കണ്ടാൽ അറിയാം അപകടത്തിൻ്റെ ഭീകരത. വണ്ടിയുടെ […]
Read More