സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു
ചെന്നൈ: സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കുട്ടിസ്രാങ്ക്, സ്വം അടക്കം നിരവധി ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. കോട്ടയം ജില്ലയിലെ പാലായിലാണ് ജനനം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പിജി ഡിപ്ലോമ നേടിയ ഇദ്ദേഹം സംഗീതത്തിൽ കൊടൈക്കനാല്‍ സ്കൂളിലെ അമേരിക്കന്‍ ടീച്ചേഴ്സില്‍ നിന്ന് രണ്ടുവര്‍ഷത്തെ പഠനത്തിനു ശേഷം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോയില്‍ സിക്സ്ത്ത് ഗ്രെയ്ഡും പാസായി. സിനിമയും സംഗീതവും വായനയും ഫോട്ടോഗ്രാഫിയും ചെറുപ്പം മുതൽ […]
Read More