നേരിട്ട് പരിചയമില്ലെങ്കിലും താങ്കളുടെ ആത്മഹത്യ എന്റെ ഉള്ളുലയ്ക്കുന്നുണ്ട്.

Share News

ആദരാഞ്ജലികൾ പ്രിയപ്പെട്ട അനൂപ്.. .നേരിട്ട് പരിചയമില്ലെങ്കിലും താങ്കളുടെ ആത്മഹത്യ എന്റെ ഉള്ളുലയ്ക്കുന്നുണ്ട്. ഇത്രയ്ക്ക് മനക്കട്ടിയില്ലാതായിപ്പോയല്ലോ… ഒരു ഡോക്ടറാവുമ്പോൾ അൽപ്പം കൂടി ആത്മസംയമനം പാലിക്കണമായിരുന്നു എന്നൊക്കെയുളള കമന്റുകൾ പലയിടത്തും കണ്ടു. താങ്കൾ കടന്നുപോന്ന സംഘർഷങ്ങൾ ഓർക്കുമ്പോൾ അത്തരം വാക്കുകൾ പൊള്ളയാവുന്നു. അനൂപ് ഓർത്തോ കെയർ എന്ന ആതുരാലയം പടുത്തുയർത്തി ശ്രദ്ധേയനായ ഒരു ഓർത്തോ സർജനായി പേരെടുത്ത താങ്കൾ അർഹിച്ചിരുന്നത് ഇത്തരം ഒരു അന്ത്യം ആയിരുന്നില്ല.ജന്മനാ കാലിനു വളവുണ്ടായിരുന്ന ഏഴു വയസ്സുകാരിയുടെ സർജറി ഡോ. അനൂപ് ഏറ്റെടുത്തത് പൈസയോടുള്ള ആർത്തി […]

Share News
Read More

മഹാത്മജിയുടെ ധന്യാത്മാവിനു മുന്നിൽ കൂപ്പുകൈ.

Share News

രാജ്യത്ത് വർഗ്ഗീയതയുടെ അഗ്നി കുണ്ഡങ്ങൾ എരിയുന്ന ഘട്ടത്തിൽ നാം മറ്റൊരു ഗാന്ധി ജയന്തി ദിനത്തിലേക്കു എത്തുകയാണ്. അയോധ്യയിൽ ഉയരുന്ന രാമ മന്ദിരത്തിനു രാജ്യത്ത് സമാധാനം ഉണ്ടാക്കാൻ കഴിയുമോ എന്ന ചോദ്യം ഈ ഗാന്ധിജയന്തി ദിനത്തിൽ ഏറെ പ്രസക്തമാണ്. രാജ്യത്തിനു ശക്തിയും കരുത്തും പകരേണ്ടുന്ന പാർലമെൻ്റ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മാധ്യമം എന്നിവയ്ക്കു സ്വതന്ത്ര ഭാരതത്തിൻ്റെ 73-ാം വയസ്സിലും നിഷ്പക്ഷമായി പ്രവർത്തിക്കാൻ കഴിയുന്നുണ്ടോ….? എല്ലാവർക്കും തൊഴിലും, സംരക്ഷണവും, ഭക്ഷണവും, വിദ്യാഭ്യാസവും നല്കുന്ന ഒന്നായിരുന്നു ഗാന്ധിജി സ്വപ്നം കണ്ട സ്വതന്ത്ര ഭാരതം. […]

Share News
Read More

ഗാന്ധിജിയുടെ വാക്കുകൾക്ക് ഏതു കാലത്തേക്കാളും പ്രസക്തിയുണ്ട് ഈ നാളുകളിൽ.-മുഖ്യമന്ത്രി പിണറായി വിജയൻ

Share News

ഗാന്ധിജിയുടെ വാക്കുകൾക്ക് ഏതു കാലത്തേക്കാളും പ്രസക്തിയുണ്ട് ഈ നാളുകളിൽ. മതനിരപേക്ഷതയും സാമൂഹിക സമത്വവും അഹിംസയും ജീവിതാന്ത്യം വരെ ഉയർത്തിപ്പിടിച്ച ഗാന്ധിജി ചരിത്രത്തിനു വഴികാട്ടിയായി മാറിയ മഹാനായകനാണ്. മനുഷ്യരാകെ ഒന്ന് എന്ന ചിന്തയാണ് മഹാത്മാവിനെ നയിച്ചത്; അദ്ദേഹം പ്രചരിപ്പിച്ചത്. എല്ലാ മതങ്ങളേയും സമഭാവനയോടെ കണ്ടു. അതിനായി ജീവൻ തന്നെ ബലി നൽകി. ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. ഗാന്ധിജിയുടെ ഓർമ്മകളും വാക്കുകളും കെടാതെ സൂക്ഷിക്കുക എന്നത് കാലം നമ്മോട് ആവശ്യപ്പെടുന്ന ദൗത്യം തന്നെയാണ്. മതനിരപേക്ഷത […]

Share News
Read More

അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപിനും ഭാര്യയ്ക്കും കോവിഡ്

Share News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് ട്രംപ് തന്നെയാണ് കോവിഡ് പോസിറ്റീവ് ആയ വിവരം പുറത്തറിയിച്ചത്. ട്രംപിന്റെ ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ട്രംപും ഭാര്യ മെലാനിയയും ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തിയപ്പോഴാണ് ഹോപ് ഹിക്‌സിന് രോഗം സ്ഥിരീകരിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ മുറുകുന്നതിനിടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയായ ട്രംപിന് കോവിഡ് […]

Share News
Read More

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്

Share News

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്. ഇന്നലെ മാത്രം 81,484 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ വൈറസ് രോഗബാധിതരുടെ എണ്ണം 63,94,069 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,095 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തെത്തി. ആകെ മരണ സംഖ്യ 99,773 ആയി ഉയർന്നു. രാജ്യത്ത് നിലവില്‍ 9,42,217 രോഗബാധിതര്‍ ചികില്‍സയിലുണ്ട്. 53,52,078 പേര്‍ രോഗമുക്തരായതായും കേന്ദ്ര […]

Share News
Read More

‘ഒരുസമയം അഞ്ചില്‍ കൂടുതല്‍ ആള്‍ പാടില്ല’: നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന് വിലക്കേർപ്പെടുത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള സിആർപിസി 144 അനുസരിച്ച് സർക്കാർ ഉത്തരവിറക്കി. ഒക്ടോബർ മൂന്ന് രാവിലെ ഒമ്പത് മണി മുതൽ 30-ാം തീയതിവരെയാണ് വിലക്ക് പ്രാബല്യത്തിൽ വരിക. ജില്ലാ മജിസ്ട്രേറ്റുമാർക്ക് സാഹചര്യം വിലയിരുത്തി നടപടിയെടുക്കാനും നിർദേശമുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആളുകൾ കൂട്ടംകൂടുന്ന മറ്റുള്ള എല്ലാ […]

Share News
Read More

“എന്റെ ജീവിതമായിരുന്നു എന്റെ സന്ദേശം “- എന്ന് പറയുവാൻ കഴിയുമോ? ! – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 02 10 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

നൂറ് ദിവസത്തിനുള്ളില്‍ അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കോവിഡ് മൂലമുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ഡിസംബര്‍ മാസത്തിനുള്ളില്‍ 5000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതി രൂപീകരിക്കും. 100 ദിവസം കൊണ്ട് 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50000 മുതല്‍ തൊഴിലവസരങ്ങളില്‍ നിന്നും 95000 തൊഴിലവസരങ്ങള്‍ വരെ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡിംബര്‍ മാസത്തിനുള്ളില്‍ 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. എല്ലാ രണ്ടാഴ്ച കൂടുമ്ബോഴും ഇത് സംബന്ധിച്ച വിശദമായ […]

Share News
Read More

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു, ആകെ 2.71 കോടി വോട്ടര്‍മാര്‍

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ആകെ 2,71,20,823 വോട്ടര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. 1,29,25,766 പുരുഷന്മാര്‍, 1,41,94,775 സ്ത്രീകള്‍, 282 ട്രാന്‍സ്‌ജെന്ററുകള്‍ എന്നിങ്ങനെയാണ് ആകെ വോട്ടര്‍മാര്‍. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലേയും 86 മുനിസിപ്പാലിറ്റികളിലേയും 6 കോര്‍പ്പറേഷനുകളിലേയും വോട്ടര്‍പട്ടികയാണ് ഇലക്‌ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അന്തിമമാക്കി പ്രസിദ്ധീകരിച്ചത്. ആഗസ്റ്റ് 12 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ ആകെ 2.62 കോടി വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിരുന്നത്. അന്തിമ വോട്ടര്‍പട്ടികയിലെ വോട്ടര്‍മാരുടെ എണ്ണം […]

Share News
Read More