വികസനത്തിലും ക്ഷേമത്തിലും ഉറച്ചുനില്‍ക്കും: ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടങ്ങി

Share News

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒമ്പതുമണിയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കര്‍ എം.ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയത് അസാധാരണ ജനവിധിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മുന്‍സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ തുടരുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.ജനാധിപത്യത്തിലും മതേതരത്തിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. […]

Share News
Read More

ഓർമ്മ|നിവർത്തന പ്രക്ഷോഭണ നായകൻ|ഐ സി ചാക്കോ.

Share News

ഐ സി ചാക്കോയുടെ (1875-1966) ചരമവാർഷികദിനമാണ്മെയ് 27. ഉന്നതവിദ്യാഭ്യാസം നേടുന്നതിൽ സുറിയാനി കത്തോലിക്കർ വിമുഖരായിരുന്ന ഒരു കാലത്ത് ഇംഗ്ലണ്ടിൽ പ്പോയി പഠിച്ച് ഉന്നത ഉദ്യോഗം വഹിക്കുമ്പോൾ തന്നെ കവിയും, വ്യാകരണപണ്ഡിതനും, സാമൂഹ്യപരിഷ്കർത്താവും, കാർഷികവിദഗ്ധനും, വ്യവസായ വിദഗ്ധനുമായിരുന്ന ബഹുമുഖ പ്രതിഭയാണ് ഐ സി ചാക്കോ. കുട്ടനാട്ടിലെ പുളിങ്കുന്നിൽ ഇല്ലിപ്പറമ്പിൽ തറവാട്ടിൽ ജനിച്ച ഐ സി, തിരുവിതാംകൂർ സർക്കാരിന്റെ സ്കോളര്ഷിപ്പോടെ ലണ്ടൻ സർവകലാശാലയിൽ നിന്ന് ഫിസിക്സിലും മൈനിങ്ങിലും ഉന്നത ബിരുദം നേടി തിരിച്ചെത്തി സർക്കാർ സർവീസിൽ വ്യവസായ ഡയരക്ടർ വരെ […]

Share News
Read More

ബഹു. ചെറിയാച്ചന് വിടചൊല്ലുമ്പോൾ….

Share News

മരടിൽ എന്റെ വികാരിയായി സ്തുത്യർഹമായ രീതയിൽ ശുശ്രൂഷ ചെയ്യുമ്പോൾ സ്വഭാഗ്യദർശനത്തിനായി വിളിക്കപ്പെട്ട ബഹു. ചെറിയാച്ചന്റെ ജ്വലിക്കുന്ന ഓർമകൾക്കു മുമ്പിൽ ഹൃദയസ്പൃക്കായ ആദരാഞ്‌ജലി! മരടിലെ നാനാജാതിമതസ്ഥർക്ക് പ്രിയങ്കരനായിരുന്നു ചെറിയാച്ചൻ. തങ്ങളുടെ വീട്ടിലെ ഒരംഗമെന്ന നിലയിലാണ് മരടുകാർ ചെറിയാച്ചനെ കരുതിയിരുന്നത്. അവർക്ക് ഓരോരുത്തർക്കും അത്രത്തോളം സമീപസ്ഥനായിരുന്നു ചെറിയാച്ചൻ. അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും ഏവരുടെയും ഹൃദയം കവർന്നു. എല്ലാ നന്മകളും തളിരിടുന്ന ഒരു ഹൃദയം അദ്ദേഹത്തിനുണ്ടായിരുന്നു. രണ്ടായിരം രൂപ വില വരുന്ന ഒരു ചെറിയ മൊബൈലും ഒരു ചെറിയ ബൈക്കുമായിരുന്നു അദ്ദേഹത്തിന്റെ […]

Share News
Read More

സ്പീ​ക്ക​റു​ടെ ക​സേ​ര ചവിട്ടിത്തെറിപ്പിച്ചവ​രാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​ത്തെ​പ്പ​റ്റി പ​റ​യു​ന്ന​ത്: കെ.​കെ. ര​മ

Share News

തി​രു​വ​ന​ന്ത​പു​രം: ബാ​ഡ്ജ് ധ​രി​ച്ച്‌ സ​ഭ​യി​ലെ​ത്തി​യ​ത് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണോ​യെ​ന്ന് സ്പീ​ക്ക​ര്‍ പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്ന് വ​ട​ക​ര എം​എ​ല്‍​എ കെ.​കെ. ര​മ. എന്റെ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് ബാഡ്ജ് ധരിച്ചെത്തിയത്. പ​രി​ശോ​ധ​ന ക​ഴി​ഞ്ഞി​ട്ട് എ​ന്നെ തൂ​ക്കി കൊ​ല്ലാ​ന്‍ വി​ധി​ക്കു​ന്നെ​ങ്കി​ല്‍ അ​ങ്ങ​നെ ചെ​യ്യ​ട്ടേ​യെ​ന്നും ര​മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ്പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നത്. സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടി തെറിപ്പിച്ചത് സത്യപ്രതിജ്ഞാ ചട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നോ. അല്ലെന്നാണ് എന്റെ അറിവ്. എന്റ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് സഭയില്‍ ബാഡ്ജ് […]

Share News
Read More

വ്യാഴാഴ്ച 24,166 പേര്‍ക്ക് കോവിഡ്; 30,539 പേര്‍ രോഗമുക്തി നേടി

Share News

May 27, 2021 ചികിത്സയിലുള്ളവര്‍ 2,41,966ആകെ രോഗമുക്തി നേടിയവര്‍ 21,98,135കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകള്‍ പരിശോധിച്ചുവ്യാഴാഴ്ച പുതിയ ഹോട്ട് സ്‌പോട്ടില്ല കേരളത്തില്‍ വ്യാഴാഴ്ച 24,166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസര്‍ഗോഡ് 584, ഇടുക്കി 571, വയനാട് 315 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ […]

Share News
Read More

സ്ഥാനാർഥി നിർണയ വിഷയത്തിലും മന്ത്രിസഭാ രൂപീകരണ കാര്യത്തിലും സിപിഐ എം സംസ്ഥാന കമ്മിറ്റിയെ നയിച്ച കാഴ്‌ചപ്പാടുകൾ എന്തെല്ലാമായിരുന്നുവെന്ന്‌ വ്യക്തമാക്കാനാണ്‌ ഈ ലേഖനത്തിൽ ശ്രമിക്കുന്നത്‌.

Share News

സ്ഥാനാർഥി നിർണയ വിഷയത്തിലും മന്ത്രിസഭാ രൂപീകരണ കാര്യത്തിലും സിപിഐ എം സംസ്ഥാന കമ്മിറ്റിയെ നയിച്ച കാഴ്‌ചപ്പാടുകൾ എന്തെല്ലാമായിരുന്നുവെന്ന്‌ വ്യക്തമാക്കാനാണ്‌ ഈ ലേഖനത്തിൽ ശ്രമിക്കുന്നത്‌. രണ്ടു തവണ തുടർച്ചയായി ജയിച്ച്‌ എംഎൽഎമാരായി തുടരുന്നവർ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കേണ്ടതില്ലെന്നും അവർക്ക്‌ പാർടിയിലെ മറ്റു ചുമതലകൾ നൽകാനും സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചു. സ്ഥാനാർഥി നിർണയം ചർച്ചചെയ്‌ത സംസ്ഥാന കമ്മിറ്റിയാണ്‌ ഈ തീരുമാനമെടുത്തത്‌. തെരഞ്ഞെടുപ്പുവിജയത്തെ തുടർന്ന്‌ സ്ഥാനാർഥി നിർണയവിഷയത്തിൽ എടുത്ത തീരുമാനത്തിന്റെ തുടർച്ചയായി മന്ത്രിസഭാ രൂപീകരണ കാര്യം ചർച്ചചെയ്‌ത സംസ്ഥാന കമ്മിറ്റി, മന്ത്രിമാരിൽ […]

Share News
Read More

“കോവിഡ്-19 :സത്യവും മിഥ്യയും” എന്ന വിഷയം പ്രസിദ്ധ ആരോഗ്യപ്രവർത്തകനായ ഡോക്ടർ പത്മനാഭ ഷേണായ് അവതരിപ്പിക്കുന്നതാണ്.

Share News

NEWMAN ASSOCIATION OF INDIAKERALA CHAPTER പ്രിയരെ,ന്യൂമാൻ അസോസിയേഷന്‍റെ മെയ്‌ മാസ ചർച്ച 27.05.2021 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് Zoom ല്‍ നടത്തുകയാണ്. ഇന്ന് ലോകജനത “കോവിഡ്-19” എന്ന മഹാമാരിക്കെതിരായുള്ള പ്രതിരോധത്തിലാണ്. കോവിഡിന്‍റെ മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കയുമുണ്ട്. ഇതിന്‍റെ വ്യാപനം,വ്യതിയാനങ്ങൾ തുടങ്ങിയവയെക്കുറിച്ച് പല അശാസ്ത്രീയവും അസംബന്ധവുമായ പ്രചരണങ്ങൾ ഇന്ന് നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ “കോവിഡ്-19 :സത്യവും മിഥ്യയും” എന്ന വിഷയം പ്രസിദ്ധ ആരോഗ്യപ്രവർത്തകനായ ഡോക്ടർ പത്മനാഭ ഷേണായ് (Medical Director and Consultant Rheumatologist – […]

Share News
Read More

സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ അത് അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനിൽ

Share News

തിരുവനന്തപുരം: സര്‍ക്കാര്‍ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ അത് അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനിൽ. റേഷൻ കടകളിലാണ് വിവരം അറിയിക്കേണ്ടത് . ഇത്തരക്കാര്‍ക്ക് പിൻമാറാൻ അവസരം ഉണ്ടെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. ബിപിഎൽ റേഷൻ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ അത് തിരികെ നൽകാൻ തയ്യാറാകണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.ഇതുവരെ കിട്ടിയ ആനുകൂല്യങ്ങളുടെ പേരിൽ നടപടിയുണ്ടാകില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രി എന്ന നിലയിൽ തലസ്ഥാന വികസനം യാഥാർത്ഥ്യമാക്കും. ഭക്ഷ്യവകുപ്പിനെ കൂടുതൽ ജനകീയമാക്കും.കൊവിഡ് കാലത്തെ വിലവര്‍ധന പിടിച്ച് […]

Share News
Read More

ഒരു വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താൻ കേരള സമൂഹത്തിന് സാധിച്ചിട്ടില്ല |രമേശ് ചെന്നിത്തല

Share News

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ശക്‌തമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുൻ പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ നയം വ്യക്തമാക്കുന്നു . തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത ഹൈക്കമാന്റിനെ അറിയിച്ചിരിക്കുകയാണ്. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. വാസ്തവത്തിൽ ഇന്ന് അദ്ദേഹത്തിനെതിരെ ഉയർന്ന പല വിമർശനങ്ങളും അസ്ഥാനത്താണ്. ഒരു വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താൻ കേരള സമൂഹത്തിന് സാധിച്ചിട്ടില്ല […]

Share News
Read More