സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബി.ജെ.പിയുടെ തന്ത്രമാണ് കേരളത്തിൽ സി.പി.എം നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് വളരെ നല്ല നിലയാണ് പോകുന്നത്. കോൺഗ്രസ് ഹൈക്കമാന്റ് പ്രതിനിധികളുമായി ആരോഗ്യകരമായ ചർച്ചയാണ് നടന്നത്. യു.ഡി.എഫ് യോഗത്തിനു മുമ്പ് കൂടിയിരുന്ന് സി.പി.എം പയറ്റുന്ന ഭിന്നിപ്പിക്കൽ രാഷ്ട്രീയം ചർച്ച ചെയ്യും. പണ്ട് ബ്രിട്ടീഷുകാർ ചെയ്തതാണ് ഭിന്നിപ്പിച്ചു ഭരിക്കൽ. സി.പി.എമ്മിന്റെ ഈ നയം യു.ഡി.എഫ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബി.ജെ.പിയും സി.പി.എമ്മും ഇക്കാര്യത്തിൽ ഒന്നാണ്. സമുദായങ്ങളെ ഭിന്നിപ്പിച്ചാൽ നേട്ടം കൊയ്യാമെന്നാണ് ഇവർ കരുതുന്നത്. -അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് ഒരിക്കലും ഭിന്നിപ്പിനെ പ്രോത്സാഹിപ്പിക്കില്ലെന്നും സമന്വയമാണ് മുസ്ലിംലീഗിന്റെ നയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. […]
Read More