പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണം: വാട്ട്‌സ്‌ആപ്പിന് കേന്ദ്രസര്‍ക്കാരിന്റെ കത്ത്
ന്യൂഡല്‍ഹി: സ്വകാര്യതാ നയത്തില്‍ അടുത്തിടെ വരുത്തിയ മാറ്റം പിന്‍വലിക്കണമെന്ന് ഇന്ത്യ വാട്ട്‌സ്‌ആപ്പിനോട് ആശ്യപ്പെട്ടു. ഏകപക്ഷീയമായ ഇത്തരം മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വാട്ട്‌സ്‌ആപ്പ് സിഇഒ വില്‍ കാത്ചാര്‍ട്ടിന് അയച്ച കത്തില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ് മന്ത്രാലയം ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ ഇന്ത്യയിലാണ്. വാട്ട്‌സ്‌ആപ്പിന്റെ ഏറ്റവും വലിയ സേവന വിപണികളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിച്ചേ പറ്റൂ. സ്വകാര്യതാ നയത്തില്‍ അടുത്തിടെ കമ്ബനി വരുത്തിയ മാറ്റം ഇന്ത്യന്‍ പൗരന്റെ സ്വയം നിര്‍ണയാവകാശവുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. […]
Read More