പള്ളിപ്പുറത്ത് ഭൂമി നൽകില്ല: ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും സംസ്ഥാന സർക്കാർ റദ്ദാക്കി
തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും സംസ്ഥാന സർക്കാർ റദ്ദാക്കി. കമ്പനിക്ക് പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനവും റദ്ദാക്കി. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് സർക്കാർ തീരുമാനം. ഇഎംസിസിയുമായുളള രണ്ട് ധാരണാപത്രങ്ങൾ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി. വ്യവസായ മന്ത്രി ഇ പി ജയരാജനാണ് ഇതുസംബന്ധിച്ച നിര്‍ദേശം കെഎസ്‌ഐഡിസിക്ക് നല്‍കിയത്. പ്രാഥമികമായ കരാര്‍ ഒപ്പിട്ടുവെന്നല്ലാതെ ഭൂമി കൈമാറിയിട്ടില്ലെന്നാണ് കെഎസ്‌ഐഡിസിയുടെ വിശദീകരണം. ഇഎംസിസിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്നാണ് കെഎസ്‌ഐഡിസിക്ക് ലഭിച്ച നിര്‍ദേശം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി […]
Read More