‘ശ്മശാനങ്ങളിൽ ഇടമില്ല’: ആയിരത്തിലധികം കൊവിഡ് മരണങ്ങള് ‘മൂടിവച്ച്’ ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ച ആയിരത്തിന് പുറത്തു ആളുകളുടെ വിവരങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ മൂടിവയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 18നും 24നും ഇടയില്‍ തങ്ങള്‍ നടത്തുന്ന 26 ശ്മശാനങ്ങളില്‍ 3,096 മൃതദേഹങ്ങള്‍ സംസ്കരിച്ചെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഡല്‍ഹി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ 1,938 മരണങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. 1,158 കോവിഡ് മരണങ്ങള് ചേര്‍ത്തിട്ടില്ലെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രികളില്‍ നിന്ന് കൊണ്ടുവന്ന മൃതദേഹങ്ങളുടെ എണ്ണമാണ് കോവിഡ് മരണ സംഖ്യയായി എംസിഡി കണക്കാക്കുന്നത്. […]
Read More